ഫരീദാബാദ്: ആറുമാസം ഗര്‍ഭിണിയായ 24കാരിയെ ഭര്‍ത്താവ് ബക്കറ്റിലെ വെള്ളത്തില്‍ തല മുക്കിക്കൊന്നു. ഫരീദാബാദിലെ പഞ്ചശീല്‍ കോളനിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ബീഹാര്‍,മുസാഫര്‍പൂര്‍ സ്വദേശിനിയായ നേഹകുമാരി (26)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഉത്തര്‍ പ്രദേശ്, ഹര്‍ദോയ് സ്വദേശിയായ ഭര്‍ത്താവ് അമിത് ഗുപ്ത ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുമ്പായിരുന്നു നേഹയും അമിതും തമ്മിൽ വിവാഹിതരായത്. അതിനു ഭർത്താവിന്റെ കുടുംബ വീട്ടിലായിരുന്നു താമസം. പുതുതായി പണിത വീട്ടിലേക്ക് ഒരു മാസം മുമ്പാണ് താമസം മാറിയത്. കഴിഞ്ഞ ദിവസം വീട്ടിൽ വച്ച് വഴക്ക് ഉണ്ടാവുകയും നേഹയെ ഭർത്താവ് അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.എന്നിട്ടും കലി അടങ്ങാതിരുന്ന ഭർത്താവ് അമിത് ഗുപ്ത ആറുമാസം ഗര്‍ഭിണിയായ നേഹയുടെ തല വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കൊലപാതകം നടത്തിയ വിവരം അമിത് തന്നെയാണ് അലിപൂരിലുള്ള അമ്മാവനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫാക്കി സ്ഥലം വിടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.








