പയ്യന്നൂര്‍: എല്ലാ പ്രാര്‍ത്ഥനകളും വിഫലമായി; പ്രതീക്ഷകളെല്ലാം അസ്തമിച്ചു. കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളിങ്ങോം പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം, കല്ലിയൂര്‍, കിഴക്കേവിള, തെറ്റിവിള സ്വദേശിയാണ്. ശനിയാഴ്ചയാണ് രാജേഷിനെ ഒഴുക്കില്‍പെട്ട് കാണാതായത്. മലവെള്ള പാച്ചിലിനെ തുടർന്ന് മീന്തുള്ളി, തുരുത്തില്‍ അകപ്പെട്ട ബെന്നിയെന്ന ആളെ രക്ഷിക്കാനായി കൂട്ടുകാര്‍ക്കൊപ്പം എത്തിയപ്പോഴാണ് രാജേഷിനെ കാണാതായത്. മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലനകനായിരുന്നു രാജേഷ്. രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ഊരി ബെന്നിക്ക് നല്‍കി തിരിച്ച് പുഴ കടക്കുമ്പോള്‍ കയറില്‍ നിന്ന് പിടിവിട്ടാണ് ഒഴുക്കില്‍പെട്ടത്.







