കാസര്‍കോട്: കിടപ്പുമുറിയുടെ മേല്‍ക്കൂരയിലുള്ള ഹുക്കില്‍ കയർ കെട്ടി തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടയില്‍ തേപ്പ് മേസ്തിരി വീണ് മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദണ്ഡഗോളി, മഞ്ഞളപ്പടുപ്പുവിലെ ജയേന്ദ്ര (54)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതിനും വൈകുന്നേരം ആറുമണിക്കും ഇടയിലായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജോലിക്ക് പോയ ഭാര്യമാര്‍ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് ജയേന്ദ്രയെ കിടപ്പുമുറിയില്‍ വീണ് കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തേപ്പുമേസ്തിരിയായ ജയേന്ദ്ര അറിയപ്പെടുന്ന യക്ഷഗാന കലാകാരന്‍ കൂടിയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യമാര്‍: പ്രേമ, പത്മാവതി. മക്കള്‍: വിദ്യാശ്രീ, അശ്വിനി, അക്ഷിത, അര്‍ച്ചിനി, പഞ്ചമി. മരുമക്കള്‍: സദാശിവ, പ്രവീണ്‍, ഗോപാല.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056







