കാസര്‍കോട്: ബദിയഡുക്ക,ഉ ബ്രംഗള, മാര്‍പ്പിനടുക്കയിലെ ഗുളികന്‍ ഭണ്ഡാരം കവര്‍ച്ച ചെയ്ത കേസില്‍ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. ആദൂര്‍, പയങ്ങാടി ഹൗസിലെ എ പി സാബിത്തി (33)നെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ പി. അനൂപ് കൃഷ്ണ, എസ് ഐ കെ. അഭിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ജൂലായ് 29ന് രാത്രിയിലാണ് മാര്‍പ്പിനടുക്കം ഗോപാലകൃഷ്ണ ഭജനമന്ദിരത്തിനു സമീപത്തുള്ള 2000 രൂപ വിലവരുന്ന ഗുളികന്റെ ഭണ്ഡാരവും അതിനകത്തുണ്ടായിരുന്ന 2000ത്തോളം രൂപയും കവര്‍ച്ച പോയത്. ഇതു സംബന്ധിച്ച് ഇന്നലെ (തിങ്കള്‍)യാണ് കമ്മിറ്റി ഭാരവാഹിയായ രമേശ് പത്മാര്‍ പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത ഉടന്‍ പൊലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്തത്.







