കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.
കര്‍ണ്ണാടകയുടെ മുകളിലായി രൂപം കൊണ്ടിട്ടുള്ള ചക്രവാതച്ചുഴി കാരണം അതി തീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് .







