പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നു; മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കുന്നു; അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി സിപി ജോണ്‍

പാലക്കാട്: പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരാമര്‍ശവുമായി ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍.പരാമർശം വിവാദമായതോടെ വിവിധ മഹിളാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട്ട് നടന്ന കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി വിവാദപരാമര്‍ശം നടത്തിയത്. ബസ് വന്നാല്‍ പ്രിയദര്‍ശിനി ബസില്‍ തള്ളിക്കയറും, അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകില്ല. പകരം സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടക്കും. എന്നാല്‍ മക്കളെ ഉയര്‍ന്ന ഫീസ് നല്‍കി സ്വകാര്യ സ്ഥാപനങ്ങളിലെ പഠിപ്പിക്കു-മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണ്-മന്ത്രി പറഞ്ഞു, മന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഎം നേതാവ് പികെ ശ്രീമതി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഉള്ളാൾ ദര്‍ഗ്ഗയില്‍ സിയാറത്ത് നടത്തി മടങ്ങിയ ആദൂര്‍ സ്വദേശിനിയുടെ ബാഗില്‍ നിന്നു എട്ടരപ്പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; സംഭവം കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിലെ യാത്രക്കിടയില്‍
Scroll to top

You cannot copy content of this page