ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം ബിജെപി നേതാക്കൾ സന്ദർശിച്ചു

നീലേശ്വരം : ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി പ്രദേശത്ത് ഉരുൾപൊട്ടലും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾ ബിജെപി നേതൃസംഘം സന്ദർശിച്ചു. ഉരുൾപൊട്ടലുണ്ടായ മേഖലയും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളും സന്ദർശിച്ച സംഘം സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും ക്യാമ്പിലെ സൗകര്യങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് വിവരങ്ങൾ തേടുകയും ചെയ്തു.

പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും മഴക്കെടുതി നേരിടുന്ന കുടുംബങ്ങൾക്ക് ധനസഹായം ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം ഉടൻ ലഭ്യമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അശ്വിനി എം. എൽ, സെക്രട്ടറി പി. ആർ. സുനിൽ, നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാഗർ ചാത്തമത്ത്, വൈസ് പ്രസിഡന്റ് ജോസഫ് പടിഞ്ഞാറയിൽ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ടി. സി. രാമചന്ദ്രൻ, വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കുമാർ, ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു എൻ. കെ, ബെന്നി എന്നിവരാണ് പ്രകൃതിക്ഷോഭ സ്ഥലങ്ങൾ സന്ദർശിച്ചത്.
17 കുടുംബങ്ങളിലെ അറുപതോളം പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഉള്ളാൾ ദര്‍ഗ്ഗയില്‍ സിയാറത്ത് നടത്തി മടങ്ങിയ ആദൂര്‍ സ്വദേശിനിയുടെ ബാഗില്‍ നിന്നു എട്ടരപ്പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; സംഭവം കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിലെ യാത്രക്കിടയില്‍
Scroll to top

You cannot copy content of this page