കാസര്‍കോട്: രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍, ചാമുണ്ഡിക്കുന്നില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. റിസര്‍വ്വ് ഫോറസ്റ്റില്‍ കൂണ്‍ ശേഖരിക്കാന്‍ പോയവരാണ് മൃതദേഹം ആദ്യം കണ്ടത്. ദിവസങ്ങളുടെ പഴക്കമുള്ളതായി സംശയിക്കുന്നു. തലയും ഉടലും വേര്‍പെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.പുരുഷന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക സംശയം. തൂങ്ങി മരിച്ചതാണോയെന്നു സംശയിക്കുന്നു. അഴുകിയതിനെ തുടര്‍ന്ന് താഴേക്ക് വീണതാണെന്നും കരുതുന്നു. രാജപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.







