പയ്യന്നൂർ :സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ബൈക്കിലെത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ മൂന്ന് എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ പ്രശാന്ത് കണ്ടെത്തി.
രാമന്തളി വടക്കുമ്പാട് സ്വദേശികളായ ടി. ഹനന്‍, മുഹമ്മദ് അബ്ദുള്ള, എം.പി ഫൈസല്‍ എന്നിവരെയാണ് ശിക്ഷാര്‍ഹരാണെന്ന് കണ്ടെത്തിയത്. സി.പി.എം വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ബാങ്ക് ജീവനക്കാരനുമായ കെ.വിജയനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ പ്രസ്താവിക്കും.
2015 സപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്ത് ഓണാഘോഷം കഴിഞ്ഞ് മൈക്കിന്റെയും മറ്റും പണം നല്‍കാന്‍ വടക്കുമ്പാടെ മുഹമ്മദ് ആഷിഖിനെ കണ്ട് തിരികെ വരുമ്പോഴാണ് വിജയനെ പ്രതികള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. സാരമായി പരിക്കേറ്റ വിജയന്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു. 11 വര്‍ഷത്തിനുശേഷമാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ രമേശന്‍ ഹാജരായി.







