കുമ്പള: സർക്കാരും, ആരോഗ്യമന്ത്രിയും മാറുന്നതല്ലാതെ , ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് മാറ്റമൊന്നുമുണ്ടാവുന്നില്ലെന്നു നാട്ടുകാർ പരിതപിക്കുന്നു. .ജില്ലയിലെ മിക്ക ആരോഗ്യ കേന്ദ്രങ്ങളും വെന്റിലേറ്ററിലും, ഐസിയുവിലുമായിരിക്കുകയാണന്നു ഇവർ ചൂണ്ടിക്കാട്ടുന്നു. പനിച്ച് വിറച്ച് ആശുപത്രിയിൽ എത്തുന്ന രോഗികളെ പരിശോധിക്കാൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരില്ല. ജില്ലയിലെ ഭൂരിഭാഗം ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ കസേരകളിൽ പകുതിയും ഒഴിഞ്ഞു കിടക്കുന്നു.ഒഴിവുകൾ നികത്താൻ യാതൊരു നടപടിയുമില്ല.
കുമ്പളയിലെ തീരമേഖലയിലെ സർക്കാരിന്റെ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ രണ്ടു പതിറ്റാണ്ടോളമായി അവഗണന നേരിടുന്നു.ദിവസേന ഈ ആശുപത്രിയിൽ മുന്നൂറിൽ പരം രോഗികൾഎത്തുന്നുണ്ട്. രോഗികൾക്ക് നിന്ന് തിരിയാൻ ഇവിടെ സ്ഥലമില്ല.
കാസർകോട് ബ്ലോക്ക് പഞ്ചായത്തിനാണ് ഈ ആരോഗ്യ കേന്ദ്രത്തിന്റെ ഭരണ ചുമതല. പതിറ്റാണ്ടുകളായി ബ്ലോക്ക് പഞ്ചായത്ത് ഈ ആശുപത്രി വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെ ന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.കുറെ പദ്ധതികൾ പ്രഖ്യാപിക്കുന്നു.ബ്ലോക്ക് പഞ്ചായത്ത് അതു കാത്തിരിക്കുന്നു. നേരത്തെ 14 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ വിഹിതമായ 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്ക ണമെന്ന് കേദ്രം നിർദേശിച്ചു. മുൻ സംസ്ഥാന സർക്കാർ മുഖംതിരിച്ചു നിന്നു. പിന്നീട് 5.40 കോടി രൂപയുടെ പദ്ധതി അനുവദിച്ചതായി പറയാൻ തുടങ്ങി. കുറേ നാളായി അതു പറഞ്ഞു കൊണ്ടിരിക്കുന്നു. പദ്ധതികൾക്ക് കോടികൾ അനുവദിച്ചുവെന്നു പത്രക്കുറിപ്പ് ഇറക്കുന്നതല്ലാതെ തുടർനടപടികൾ എവിടെയും ഉണ്ടാകുന്നില്ല.രോഗം പിടിപെടുന്നതിൽ ജാഗ്രത പുലർത്താൻ മാത്രമാണ് ഡിഎംഒ ആവശ്യപ്പെടുന്നത്. ചികിത്സയ്ക്ക് സംവിധാനമൊരുക്കാൻ ആരോഗ്യ വകുപ്പ് അധികൃത ർക്ക് കഴിയുന്നില്ല.അത് സമ്മർദ്ദം ചെലുത്തി നേടിയെടുക്കാൻ ബ്ലോക്ക് പഞ്ചായത്തിനുമാ കുന്നില്ല. എച്ച് വൺ,എൻ വൺ ഉൾപ്പെടെയുള്ള രോഗഭീഷണി ജില്ല നേരിടുന്നു.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലുള്ള ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ. (ഓൾഡ് സിഎച്ച് സി) കഴിഞ്ഞവർഷം മുതലാണ് ബ്ലോക്ക് ഫാമിലി സെന്ററാക്കിയത്.തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും, സമീപപ്രദേശത്തെകൃഷിക്കാരും,നഗരത്തിലുള്ള സർക്കാർ സ്കൂൾ ഉൾപ്പെടെയുള്ള അഞ്ചോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും . വ്യാപാരികളും, ജീവനക്കാരുമെല്ലാം രോഗം വന്നാൽ ആശ്രയിക്കുന്നത് ഈ സർക്കാർ ആശുപത്രിയെയാണ്.
ഓട് മേഞ്ഞതും പഴക്കം ചെന്നതുമായ ആശുപത്രിയിലെ പ്രധാന കെട്ടിടം ചോർന്നൊലിക്കുന്നത് മൂലം കഴിഞ്ഞവർഷം അടച്ചിട്ടു.
നേരത്തെ ഉണ്ടായിരുന്ന കിടത്തി ചികിത്സയും ഇപ്പോഴില്ല.കെട്ടിടത്തിന് 68 വർഷത്തെ പഴക്കമുണ്ട്.







