കാസര്‍കോട്: കാസര്‍കോട് ജില്ലാ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പിയായി ടി.ഉത്തംദാസ് ചുമതലയേറ്റു. കോഴിക്കോട് റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ആന്റ് ജെന്റര്‍ ജസ്റ്റിസ് വിഭാഗം ഡിവൈഎസ്പിയായിരിക്കെയാണ് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
ബേക്കല്‍, വിദ്യാനഗര്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ.യായും ബേഡകം, മേല്‍പ്പറമ്പ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടറായും കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും ജോലി നോക്കിയിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ എസ്‌ഐയായിരിക്കെ കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണമികവിന് ഡിജിപിയുടെ ബാഡ്ജ് ഓര്‍ഡര്‍ ബഹുമതിയും 2025ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. കോഴിക്കോട് റൂറല്‍ ജില്ലയില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആയിരിക്കെ മുക്കത്ത് വച്ച് വന്‍ എംഡിഎംഎ ശേഖരം പിടികൂടിയതിന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക അനുമോദന പത്രം ലഭിച്ചിട്ടുള്ള ഉത്തംദാസ് ഹരിപുരം, കേളോത്ത് സ്വദേശിയാണ്







