കാസര്‍കോട്: കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡില്‍ വീണ്ടും വാഹനാപകടം. റോഡില്‍ നിന്ന് തെന്നി നീങ്ങി നിയന്ത്രണം വിട്ട കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഭാഗ്യത്തിനാണ് കാറിനകത്തുണ്ടായിരുന്ന മുള്ളേരിയ സ്വദേശികള്‍ രക്ഷപ്പെട്ടത്.

ഇന്ന് (ചൊവ്വ) ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
മുള്ളേരിയയില്‍ നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ഭാസ്‌കര നഗറില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ കാര്‍ റോഡില്‍ നിന്നു തെന്നിമാറി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ ഇടിച്ചാണ് നിന്നത്.
നേരത്തെയും നിരവധി വാഹനാപകടങ്ങള്‍ നടന്ന സ്ഥലത്താണ് ഇന്നും അപകടം ഉണ്ടായത്.







