പേരാവൂര്‍: ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരാവൂര്‍, മണത്തണ, കൊട്ടംചുരത്തെ വയല്‍പ്പീടികയില്‍ ഹനീഫ (43)യുടെ മൃതദേഹമാണ് ഇന്ന് (ചൊവ്വ) രാവിലെ കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് കാഞ്ഞിരപ്പുഴ പാലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചക്കാണ് തൊണ്ടിയില്‍ ടൗണിനു സമീപത്ത് വച്ച് ഹനീഫയെ പുഴയിലെ ഒഴുക്കില്‍ കാണാതായത്.








