തെക്കിൽ പറമ്പ ഗവ. യു.പി സ്‌കൂളിൽ സ്കൂൾ ബസ് കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർകോട് : തെക്കിൽ പറമ്പ ഗവ. യു.പി സ്‌കൂളിൽ സ്കൂൾ ബസ് കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മികച്ച വിദ്യാർത്ഥികളെ ആദരിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷാ അബൂബക്കർ അധ്യക്ഷത വഹിച്ചു.14 എൽ. എസ്. എസ് യു .എസ് .എസ് പ്രതിഭകൾക്കു എം.എൽ.എ ഉപഹാരം സമ്മാനിച്ചു . മുൻ പി.ടി .എ പ്രസിഡൻ്റ് അബ്ദുൽ നസീർ പി.സി യെ ആദരിച്ചു.വിദ്യാരംഗം ക്ലബ്ബിൻ്റെ സഹകരണത്തോടെ ആരംഭിച്ച മദേഴ്സ് ലൈബ്രറിയുടെയും അമ്മ വായനയുടെയും ഉദ്ഘാടനം എം.പി.ടി. എ പ്രസിഡൻ്റ് ശരണ്യ …

ഓട്ടോ ചാർജ് വർദ്ധിപ്പിക്കുക: കാസർകോട് ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബിഎംഎസ്) താലൂക് ഓഫീസ് മാർച്ച് നടത്തി

കാസർകോട്: ഓട്ടോ ചാർജ് വർദ്ധിപ്പിക്കുക ,പെട്രോൾ ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ ഓട്ടോ തൊഴിലാളികൾക്ക് വിതരണം ചെയ്യുക, പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേരളം ശുപാർശ ചെയ്യുക , പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സംസ്ഥാനം ഏർപ്പെടുത്തിയ കൂടിയ നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകാസർകോട് ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബിഎംഎസ്) കാസർകോട് താലൂക്ക് ഓഫീസ് മാർച്ചുംധർണ്ണയും നടത്തി . യൂണിയൻ ജില്ലാ പ്രസിഡണ്ട് ശിവരാമൻ അധ്യക്ഷൻ വഹിച്ചു. ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ഭരതൻ കല്യാൺറോഡ് ഉദ്ഘാടനം …

ഡാളസിൽ കേരള അസോസിയേഷൻ ഫാദേർസ് ഡേ സെലിബ്രേഷൻ 14 ന് : വിപുല പരിപാടികൾ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാദേർസ് ഡേ സെലിബ്രേഷൻ 14 നു കൊണ്ടാടും. ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3:30 ന്‌ അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ലോക പ്രശസ്ത ക്യാൻസർ വിദഗ്ദ്ധൻ ഡോ. ഡോ : എം. വി പിള്ള മുഖ്യ പ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് പത്രപ്രവർത്തകൻ രമേശ് ബാബു രചിച്ച ‘ഡോ. എം. വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ എന്ന …

അതിവേഗ റെയിൽ

പുതുയുഗ യാത്ര നടത്തി,ഭരണം പിടിച്ചെടുത്ത യു ഡി എഫ് ഗവണ്മെന്റ് അതിവേഗ റെയിൽ പാത നിർമിച്ചു ജനങ്ങൾക്കാവശ്യമുള്ള സ്ഥലത്തേക്ക് അതിവേഗം യാത്ര ചെയ്യാൻ തീരുമാനമെടുത്ത സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തിരുവനന്തപുരത്തു നിന്നും കണ്ണൂർ വരെയാണ് അതിവേഗ റെയിൽ പാത നിർമിക്കാനുള്ള ഡി പി ആർ മെട്രോമാൻ തയ്യാറാക്കിയിട്ടുള്ളത്. കേരളമെന്നത് തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർകോട് വരെയുള്ള ജില്ലകളാണ്. പത്തു നാൽപത്തി രണ്ട് വർഷം മുമ്പാണെങ്കിൽ കണ്ണൂരായിരുന്നു വടക്കേ അറ്റത്തെ ജില്ല.അന്നായിരുന്നു ഈ പദ്ധതി വന്നിരുന്നതെങ്കിൽ …

ടെമ്പിൾ ഓഫ് ഹെവൻ

കൊടക്കാട് നാരായണൻ ചൈന സഞ്ചാര ഡയറി – 10 ബീജിംഗിലെ ടെമ്പിൾ ഓഫ് ഹെവൻ – ആകാശത്തോട് സംവദിച്ച ചക്രവർത്തിമാരുടെ ദേവാലയത്തിലേക്ക് ഒരു യാത്ര പ്രഭാതത്തിന്റെ മൃദുലമായ വെളിച്ചത്തിൽ ബിജിങ് നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് ഞങ്ങളുടെ യാത്ര ആരംഭിച്ചു. ലക്ഷ്യം, ചൈനീസ് സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ആത്മീയ പാരമ്പര്യത്തിന്റെയും അതുല്യ സാക്ഷ്യമായ ടെംപിൾ ഓഫ് ഹെവൻ .ബീജിംഗ് നഗരത്തിന്റെ തെക്കുകിഴക്കൻ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരകേന്ദ്രമായ ടിയാ നൺമെൻ സ്‌ക്വയറി ൽ നിന്ന് ഏകദേശം 4–5 കിലോമീറ്റർ തെക്കു …

അഞ്ചര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കേരളത്തിലേക്ക് കിലോ കണക്കിനു കഞ്ചാവ് എത്തിച്ചു മൊത്ത വില്‍പ്പന നടത്തുന്ന യുവാവിനെ അറസ്റ്റു ചെയ്തു. ബീഹാര്‍, ഹാറാ, ബജ്പുരി സ്വദേശിയായ സന്ദീപ് കുമാര്‍ സിംഗി(30)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അക്ഷയ് യുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളില്‍ നിന്നു അഞ്ചരക്കിലോ കഞ്ചാവ് കണ്ടെടുത്തു, എക്‌സൈസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സന്ദീപ് കുമാര്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് കണ്ണൂര്‍, പുതിയ തെരു ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.ബീഹാറില്‍ നിന്നു വന്‍തോതില്‍ കഞ്ചാവ് കണ്ണൂരിലെത്തിച്ച് …

ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത വിരോധം; കാസര്‍കോട്ടെ യുവാവിനെ പാലക്കുന്നില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു; മൂന്നു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു, യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 46 കാരനാണ് അക്രമത്തിനു ഇരയായത്. ഇയാള്‍ നല്‍കിയ പരാതിയിന്മേല്‍ സമീര്‍, യൂസഫ്, കാസിം എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ പാലക്കുന്ന് ക്വാളിറ്റി ഹോട്ടലിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനെ സമീര്‍ എന്നയാള്‍ തടഞ്ഞു നിര്‍ത്തുകയും മറ്റു രണ്ടു പേരുടെ സഹായത്തോടെ പഞ്ചു പോലുള്ള സാധനം കൊണ്ട് …

അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും : സുരക്ഷാസേന 10,000 ത്തിലധികം ക്രിമിനലുകളെ പിടികൂടി ; 1700-ലധികം തോക്കുകൾ പിടിച്ചെടുത്തു

പി പി ചെറിയാൻ മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച ‘മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്’ ചൊവ്വാഴ്ച നടത്തിയ പ്രത്യേക റെയ്ഡിൽ 42 പേരെ അറസ്റ്റ് ചെയ്യുകയും എട്ട് തോക്കുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെ, ദൗത്യത്തിലൂടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10,000 കടന്നു. തെരുവു ഗുണ്ടകളിൽ നിന്ന് 1,708 നിയമവിരുദ്ധ തോക്കുകളും സേന പിടിച്ചെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് യു.എസ്. മാർഷൽസ് സർവീസിന്റെ നേതൃത്വത്തിൽ ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ പോലീസ് ഉദ്യോഗസ്ഥരെയും നാഷണൽ ഗാർഡിനെയും …

ജോലിക്കുപോയ യുവതിയെ കാണാതായി

കാസര്‍കോട്: ലാബിലെ ജോലിക്കാണെന്നു പറഞ്ഞു വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. പള്ളിക്കര, മാസ്തിക്കുണ്ടിലെ ഫാത്തിമത്ത് സുഹ്‌റ (22)യെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ (വ്യാഴം) രാവിലെ ചാമുണ്ഡിക്കുന്നിലെ ലാബിലേയ്ക്ക് ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു.

കടുത്ത ചൂട്:ഹൂസ്റ്റണിലെ ഫിഫ ഫാൻ ഫെസ്റ്റിനിടെ രണ്ടുപേർ സൂര്യാഘാതമേറ്റ് ആശുപത്രിയിൽ

പി പി ചെറിയാൻ ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 പേർക്ക് സംഭവസ്ഥലത്തു അടിയന്തര വൈദ്യസഹായം നൽകിയതായി ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാൻ ഹൂസ്റ്റണിലെ ഇഎഡോ പരിസരത്തുള്ള ഫാൻ ഫെസ്റ്റിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ഉച്ചയ്ക്ക് 2 മണിയോടെ തന്നെ മേള നടക്കുന്ന സ്ഥലത്തിന്റെ പരമാവധി ശേഷിയായ 7,500 പേരും …

സോഹ്‌റാൻ മംദാനി:2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫണ്ട് ശേഖരണം ആരംഭിച്ചു

പി പി ചെറിയാൻ ന്യൂയോർക്ക്: ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട് ശേഖരണം ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനിആരംഭിച്ചു . സാധാരണയായി ഒരു മേയറും ഇത്ര നേരത്തെ അടുത്ത തിരഞ്ഞെടുപ്പിനായുള്ള ഫണ്ട് ശേഖരണത്തിലേക്ക് കടക്കാറില്ലെന്നിരിക്കെ, മംദാനിയുടെ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വലിയ സാമ്പത്തിക ശക്തികൾ രംഗത്തിറങ്ങുമെന്നും, അവരെ പ്രതിരോധിക്കാൻ ഇപ്പോഴേ ഒരുങ്ങണമെന്നും മംദാനി തന്റെ …

16 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന അബ്കാരി കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍; വേഷം മാറി ഒളിവില്‍ കഴിഞ്ഞത് കര്‍ണ്ണാടകയില്‍

കാസര്‍കോട്: 16 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന അബ്കാരി കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ഹൊസങ്കടിയിലെ പ്രശാന്തി (44)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസും സംഘവും അറസ്റ്റ് ചെയ്തത്. പൊലീസുകാരായ ചന്ദ്രന്‍, കിഷോര്‍, ഉദയന്‍ എന്നിവരും പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.2006ല്‍ ആണ് പാക്കറ്റ് ചാരായവുമായി പ്രശാന്തിനെ കുമ്പളയില്‍ വച്ച് പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രശാന്ത് മുങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 2010ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് വിവിധ …

മധൂര്‍, കൊല്യയില്‍ കൂലിപ്പണിക്കാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മധൂര്‍, കൊല്യയില്‍ കൂലിപ്പണിക്കാരനെ വീട്ടിനു സമീപത്തെ ആള്‍മറ ഇല്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്യയിലെ പരേതരായ പഞ്ചി- ചോമു ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ (45) ആണ് മരിച്ചത്. ഇന്നലെ (വ്യാഴം) രാവിലെ വീട്ടില്‍ നിന്നു പോയതായിരുന്നു. വൈകുന്നേരം വരെ വീട്ടില്‍ തിരിച്ചെത്തിയില്ല. അന്വേഷിക്കുന്നതിനിടയില്‍ ഇന്ന് (വെള്ളി) രാവിലെയാണ് വീട്ടിനു സമീപത്തു ആള്‍മറ ഇല്ലാത്ത കിണറില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. വിദ്യാനഗര്‍ പൊലീസ് …

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു, പ്രതിക്കെതിരെ തളിപ്പറമ്പില്‍ 4 കേസ്

കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 25കാരിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരം തളിപ്പറമ്പ്, പുളിപ്പറമ്പ, സ്‌നേഹ മെര്‍ളി (25)നെതിരെയാണ് കേസ്. പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മൂന്നു പോക്‌സോ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. രണ്ടു കേസുകള്‍ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് …

കൊച്ചിയില്‍ ട്രെയിനില്‍ നിന്നു വീണു കാലുകള്‍ നഷ്ടപ്പെട്ട പെരുമ്പളയിലെ അര്‍ഷാദിന്റെ ചികിത്സാ ചെലവ് കല്ലട്ര മാഹിന്‍ഹാജി എം എല്‍ എ ഏറ്റെടുത്തു

ആലപ്പുഴ: മാറിക്കയറിയ ട്രെയിനില്‍ നിന്നു ചാടി ഇറങ്ങുന്നതിനിടയില്‍ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ കുടുങ്ങി കാലുകള്‍ നഷ്ടപ്പെട്ട കാസര്‍കോട് പെരുമ്പള ലക്ഷം വീട് ഉന്നതിയില്‍ അര്‍ഷാദി (24)ന്റെ ചികിത്സാ ചെലവ് കാസര്‍കോട് എം എല്‍ എ കല്ലട്ര മാഹിന്‍ ഹാജി ഏറ്റെടുത്തു. ചികിത്സ കഴിഞ്ഞു അര്‍ഷാദിനെ വീട്ടിലെത്തിക്കുന്നതിനുള്ള ചെലവും അദ്ദേഹം വഹിക്കും.കൊച്ചിയില്‍ ഡോക്ടറെ കാണുന്നതിനുവേണ്ടിയാണ് അര്‍ഷാദ് കഴിഞ്ഞ ദിവസം കാസര്‍കോടു നിന്നു പുറപ്പെട്ടത്. ഡോക്ടറെ കണ്ടു മരുന്നും വാങ്ങി എറണാകുളം സ്‌റ്റേഷനില്‍ നിന്നു കാസര്‍കോട്ടേക്കു മടങ്ങുന്നതിനു കയറിയ …

കമ്പം മാജിക്കിനോട്; ഒടുവിൽ എത്തിയത് ഇന്ത്യന്‍ പൊലീസ് സര്‍വ്വീസില്‍; പി.നിധിന്‍രാജ് സ്വന്തം ജില്ലയില്‍ പൊലീസ് മേധാവിയാകുന്ന ആദ്യ കാസര്‍കോട്ടുകാരന്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി എത്തുന്ന പി .നിധിന്‍ രാജിനു സവിശേഷതകളേറെ. കാഞ്ഞങ്ങാടിനു സമീപത്തെ അജാനൂര്‍ പഞ്ചായത്തിലെ രാവണീശ്വരം, കളരിക്കാല്‍ സ്വദേശിയായ നിധിന്‍ രാജ് സ്വന്തം ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥന്‍ എന്നതാണ് ഏറ്റവും വലിയ സവിശേഷത. കളരിക്കാലിലെ രാജേന്ദ്രന്‍- പി. ലത ദമ്പതികളുടെ മകനായ നിധിന്‍രാജ് രാവണേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.ഹയര്‍സെക്കണ്ടറി പഠനം കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു. പിന്നീട് കോട്ടയം രാജീവ് ഗാന്ധി …

ബേളയിലെ ബന്‍ട്രഡുക്ക മാധവന്‍ അന്തരിച്ചു

കാസര്‍കോട്: ബേള ബന്‍ട്രഡുക്കയിലെ മാധവന്‍ (72) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: കമല. മക്കള്‍: ഭാരതി, ചൈത്ര, ശാന്തി.

കള്ളക്കടൽ ജാഗ്രത നിർദ്ദേശം: ഇന്ന് (11-06-2026) രാത്രി 8.30 മുതൽ നാളെ രാത്രി 11.30 വരെ

തിരുവനന്തപുരം: കന്യാകുമാരി തീരത്തെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് 1.4 മീറ്റർ വരെ ഉയർന്ന തിരമാലകളും കടലാക്രമണ സാധ്യതയുമുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന്മുന്നറിയിച്ചിട്ടുണ്ട്.അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിൽ ഇറക്കത് തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ തോണികൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ …