ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നിലുള്ളവർ ഒരു ദിവസം നിയമത്തിന്റെ പിടിയിൽപ്പെടും : കെ നീലകണ്ഠൻ എം എൽ എ, ഉസ്താദ് വഫാത്ത് ദിനത്തിൽ പ്രതിരോധനിര തീർത്ത് എസ്.കെ.എസ്.എസ്.എഫ്

കാസർകോട്: ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ വഫാത്തിന്റെ 16-ാം വാർഷിക ദിനത്തിൽ നീതിക്കായുള്ള ജനകീയ ആവശ്യം ഉയർത്തിപ്പിടിച്ച് എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ചെമ്പരിക്ക കടപ്പുറത്ത് പ്രതിരോധനിര സംഘടിപ്പിച്ചു.
വിവിധ മേഖലകളിലെ നേതാക്കളും പ്രവർത്തകരും ജനങ്ങളും പ്രതിരോധനിരയിൽ പങ്കെടുത്തു. സി.എം. ഉസ്താദിന്റെ ഓർമകൾക്ക് ആദരമർപ്പിച്ച പ്രവർത്തകർ, സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനും നീതി ഉറപ്പാക്കുന്നതിനുമായി ശക്തമായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു.
കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.എം. ഉസ്താദ് എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റിയ പണ്ഡിതനായിരുന്നുവെന്നും അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലുള്ളവർ ഒരു ദിവസം നിയമത്തിന്റെ പിടിയിൽപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നീതിക്കായുള്ള പോരാട്ടം തുടരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വഫാത്തിന് 16 വർഷം പിന്നിട്ടിട്ടും നീതിക്കായുള്ള ആവശ്യം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധനിര സംഘടിപ്പിച്ചത്. കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും കുറ്റക്കാർക്കെതിരെ നിയമനടപടി ഉറപ്പാക്കാനും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം പരിപാടിയിൽ ഉയർന്നു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല യമാനി ,സമസ്ത ജില്ലാ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ,
ബഷീർ ദാരിമി തളങ്കര, ഹാരിസ് ദാരിമി ബെദിര, മുഹിയുദ്ധീൻ അസ്‌ഹരി , സി.എം. ഉസ്താദിന്റെ മകൻ ശാഫി ചെമ്പരിക്ക, കരീം ഫൈസി , അഷ്റഫ് റഹ്മാനി ചൗക്കി, താജുദ്ദീൻ ചെമ്പരിക്ക, ഖത്തർ എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് ബഷീർ ബംബ്രാണ, സമീർ ഫാളിലി, സൂപ്പി മൗവൽ, ശരീഫ് കളനാട്, സവാദ് ദാരിമി, ഹാഷിർ കോട്ടിക്കുളം, മുഹമ്മദ് കുഞ്ഞി കുന്നിൽ, സെമീർ ഹിശാമി, തമീം അർശദി, അബ്ദുല്ല ഹാജി, തൗഫീഖ്, ബഷീർ മൗവ്വൽ , സലാം ബാഖവി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നിലുള്ളവർ ഒരു ദിവസം നിയമത്തിന്റെ പിടിയിൽപ്പെടും : കെ നീലകണ്ഠൻ എം എൽ എ, ഉസ്താദ് വഫാത്ത് ദിനത്തിൽ പ്രതിരോധനിര തീർത്ത് എസ്.കെ.എസ്.എസ്.എഫ്
Scroll to top

You cannot copy content of this page