പയ്യന്നൂര്‍: ലോറി ഡ്രൈവറെ വീടിന്റെ സ്‌റ്റെയര്‍കേസിലെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ്, മുയ്യം, വരഡൂര്‍, കണ്ടോത്ത് പുതിയ പുരയില്‍ കെ.പി സാജിദ് (36) ആണ് ജീവനൊടുക്കിയത്. ഇന്നലെ (ശനി) രാത്രിയാണ് സാജിദിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മജീദ്-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീബ. മക്കള്‍: മുഹമ്മദ് ആദില്‍, ഷിഫാന. സഹോദരങ്ങള്‍: ഷബീര്‍, ഷബീന.







