സ്വാതന്ത്ര്യ ദിനം: ജിവിഎച്ച്എസ്എസ് ഇരിയണ്ണി മാതൃകാ പരമായി ആഘോഷിച്ചു

ബോവിക്കാനം: ജി വി  എച്ച്എസ്എസ് ഇരിയണ്ണി രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾ സ്വാതന്ത്ര്യത്തിൻ്റെ എൺപതാം വാർഷികത്തിൻ്റെ മാതൃക സൃഷ്ടിച്ചു. ഹയർ സെക്കൻ്ററി വിഭാഗം എൻ എസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസ് ശുചീകരണം നടത്തി. വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് ഇരിയണ്ണി ടൗണിൽ ലഹരിക്കെതിരെ തെരുവുനാടകം സംഘടിപ്പിച്ചു. ദേശഭക്തിഗാനങ്ങളും നൃത്താവിഷ്‌കാരവും ചടങ്ങിനെ വാർണാഭമാക്കി. പ്രിൻസിപ്പാൾ ജൂലി എസ് എ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡൻ്റ് രാഘവൻ ബെള്ളിപ്പാടി , മദർ പിടിഎ പ്രസിഡൻ്റ് അനിമ അനിൽ, അധ്യാപകരായ സജീവൻ , ബി ഫസലുദ്ദീൻ, കെ മിനീഷ് ബാബു, ഹെഡ്‌മാസ്റ്റർ എ എം അബ്ദുൽ സലാം ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പി ശുചീന്ദ്രനാഥ് പ്രസംഗിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൻ്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി പൂർവ്വ വിദ്യാർത്ഥി സംഘടന, അധ്യാപക- രക്ഷാകർതൃ സമിതി, സ്‌കൂൾ വികസന സമിതി എന്നിവയുടെ സംയുക്ത യോഗം നടന്നു.​​​​​​​​​​​​​​​​​​​​

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page