റിട്ട. സഹകരണ വകുപ്പ് അസി. രജിസ്ട്രാർ പുല്ലൂരിലെ കെ കുഞ്ഞമ്പു അന്തരിച്ചു

കാസർകോട് : സഹകരണ വകുപ്പ് അസിസ്റ്റൻ്റ് റജിസ്‌ട്രാറായി വിരമിച്ച പുല്ലൂർ, ശ്രീകൃഷ്ണനിലയത്തിലെ കെ. കുഞ്ഞമ്പു (93) അന്തരിച്ചു. അതിയാൽ തറവാട് കാരണവരാണ്. പുല്ലൂർ വിഷ്ണു മൂർത്തി ക്ഷേത്രം മാനേജർ, കണ്ണാങ്കോട്ട് ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു.ഭാര്യ:വി.വി. നാരായണിക്കുട്ടി (മുൻ പ്രഥമാധ്യാപിക, ആയമ്പാറ ഗവ.യു .പി സ്‌കൂൾ)മക്കൾ : ഡോ വി.വി.സുജാത (തിരുവനന്തപുരം), കെ. അജയകുമാർ (യു.ബി. എസ് . പൂനെ ), കെ . സജിത് കുമാർ ( യു. എസ്. എ ). …

കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാനത്തിന്റെ സമഗ്ര വികസനം: ഗവര്‍ണര്‍

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്തിന്റെ വികസനത്തിനു കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു മുന്നോട്ട് പോകുമെന്ന് ഗവർണർ രാജേന്ദ്ര അർളേക്കർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. സാമൂഹ്യ പുരോഗതി അടിസ്ഥാനമാക്കിയുള്ള വികസന പ്രവര്‍ത്തികള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.നയ പ്രഖ്യാപന പ്രസംഗത്തിലെ മറ്റു പ്രസക്തഭാഗങ്ങള്‍ ഇങ്ങിനെ: – എല്ലാവര്‍ക്കും തുല്യ നീതിയും പുരോഗതിയും വികസനവും ഉറപ്പാക്കും ,ഭരണം സുതാര്യമായിരിക്കും, അഴിമതി രഹിത ഭരണത്തിന് ഊന്നല്‍, പുതു കേരളം സൃഷ്ടിക്കും, ഇന്ദിര …

നാലു മാസം മുമ്പ് വിവാഹിതയായ നൃത്താധ്യാപിക ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: നാലുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ്, കരിമ്പത്തെ ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകുന്നേരം ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലു മാസം മുമ്പാണ് ആകാശ് മോഹനും സാന്ദ്രതാരയും തമ്മിലുള്ള വിവാഹം നടന്നത്. കൊല്ലം സ്വദേശികളാണ് സാന്ദ്രതാരയുടെ മാതാപിതാക്കളായ രമേശനും താരയും. ഇരുവരും നേരത്തെ പറശ്ശിനി, തളിയിലായിരുന്നു താമസം. ഇപ്പോള്‍ ബാവുപ്പറമ്പിലാണ് താമസം. സൂര്യജിത്ത് സഹോദരനാണ്. അറിയപ്പെടുന്ന നൃത്താധ്യാപികയായ …

ജോലി വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചെന്ന് പരാതി; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ശ്രീകൃഷണപുരം ഗ്രാമപഞ്ചായത്ത് 13 വാര്‍ഡ് രാഗം കോര്‍ണര്‍ മെമ്പറായ ചങ്ങ്‌തൊടിയില്‍ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ജോലിവാഗ്ദാനം നല്‍കി യുവതിയെ ചാത്തന്‍കുന്നിലെ നേതാവിന്റെ വീട്ടില്‍വെച്ചും, വിവിധ സ്ഥലങ്ങളിലുമെത്തിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ.പി മുഹമ്മദ് ഷെരീഫ് (27) ആണ് അറസ്റ്റിലായത്. പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന സംഭവത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു.

ഒരു മാസം മുമ്പ് വിവാഹിതയായ യുവതി ജീവനൊടുക്കി; മരിച്ചത് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി നഴ്‌സായ കുറ്റിക്കോല്‍, വട്ടംതട്ട സ്വദേശിനി

കാസര്‍കോട്: ഒരു മാസം മുമ്പ് വിവാഹിതയായ യുവതി വിഷം കഴിച്ച് ജീവനൊടുക്കി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിക്കോല്‍, ബേത്തൂര്‍പാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്.കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ അശ്വതി അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പറക്കളായി ,ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയാണ്. ഒരു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്, മെയ് 18ന് കാസര്‍കോട്ടെ താമസസ്ഥലത്താണ് അശ്വതിയെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടത്. നില ഗുരുതരമായതിനാല്‍, പ്രാഥമിക ചികിത്സക്കു …

കരിങ്കൊടി പുരാണം

ഡോ.സി.എം . കായിഞ്ഞി ചെറുപ്പകാലം തൊട്ട് കേൾക്കുന്ന ഒന്നാണ് കരിങ്കൊടി പുരാണം മന്ത്രി വരുമ്പോൾ കരിങ്കൊടി കാണിച്ച രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി കോടതിയിൽ ഹാജരാക്കി എന്നൊക്കെ. ഒരു കറുത്ത തുണി കഷ്ണം കണ്ടാൽ മന്ത്രിക്കെന്താ കുഴപ്പം. ചില നേതാക്കൾ വരുമ്പോൾ ചുവന്ന കൊടി പിടിച്ചു സിന്ദാബാദ്‌ വിളിച്ചാൽ കുഴപ്പമില്ല. നേതാക്കൾ വരുമ്പോൾ ത്രിവർണ്ണ കൊടിപിടിച്ചു സിന്ദാബാദ്‌ വിളിച്ചാൽ കുഴപ്പമില്ല. കാവി കൊടി പിടിച്ചു സിന്ദാബാദ്‌ വിളിച്ചാൽ കുഴപ്പമില്ല. പച്ചകൊടി പിടിച്ചു സിന്ദാബാദ്‌ …

നെക്സ് ജി സൂപ്പർ കപ്പ് തിങ്കളാഴ്ച നെല്ലിക്കട്ടയിൽ

കാസർകോട്: ടൗൺ ടീം നെല്ലിക്കട്ടയുടെ . ആഭിമുഖ്യത്തിലുള്ള ‘നെക്സ് ജി സൂപ്പർ കപ്പ്’ തിങ്കളാഴ്ച ആരംഭിക്കും. ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന് ഒരു ദിവസത്തെ പ്രീമിയർ ലീഗ് മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ മെഗാ ഫുട്ട്ബോൾ ഇവന്റിൽ നാട്ടിലെ പ്രമുഖ ടീമുകളും യുവ താരങ്ങളും പങ്കെടുക്കും.ആവേശകരമായ മത്സരങ്ങളിലൂടെ കായിക മികവും ടീമുകളുടെ പ്രകടനവും ഒരേ വേദിയിൽ കാണാൻ കഴിയുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നാലെ മത്സരങ്ങൾ ആരംഭിക്കും. കാണികൾക്ക് മികച്ച കായിക അനുഭവം …

സൈനിക കൂട്ടായ്മ ചികിത്സാ സഹായം കൈമാറി

കരിന്തളം:കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ, ചികിത്സാ സഹായം കൈമാറി. ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ ചികിത്സാ സഹായം പഞ്ചായത്തു പ്രസിഡന്റ് എം.രാജൻ സ്വീകരിച്ചു. പഞ്ചായത്ത് മെമ്പറും പെരിയങ്ങാനം സ്വദേശിയുമായ വി കെ ശ്യാമളയുടെ ചികിത്സയ്ക്കു വേണ്ടി സൈനിക കൂട്ടായ്മ സ്വരൂപിച്ച ധനസഹായമാണ് പഞ്ചായത്ത് പ്രസിഡണ്ടും, ചികിത്സാ സഹായ കമ്മിറ്റി ചെയർമാനുമായ എം രാജന് കൈമാറിയതു്, ചികിത്സാ സഹായ കമ്മിറ്റി കൺവീനർ മനോജ് തോമസ് സന്നിഹിതനായിരുന്നു, സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി …

രാജ്യസഭാ സീറ്റ് തനിക്ക് വേണ്ട; എം.എല്‍.എ ആയി തുടരും; സിദ്ധരാമയ്യ

ബെംഗളൂരു: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വാഗ്ദാനം ചെയ്ത രാജ്യസഭാ അംഗത്വം, സ്ഥാനമൊഴിഞ്ഞ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സൗമ്യമായി നിരസിച്ചു. എം.എല്‍.എ സ്ഥാനം രണ്ടുവര്‍ഷം കൂടിയുണ്ടെന്നും കര്‍ണാടക രാഷ്ട്രീയത്തിലാണ് തനിക്ക് താല്‍പര്യമെന്നും രാജിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പര്യമില്ല, ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞത് താന്‍ നിര്‍വഹിച്ചു- മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു- രണ്ടുതവണ കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ തനിക്ക് അവസരം നല്‍കിയ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് അദ്ദേഹം നന്ദി …

തനിച്ച് താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തി മൃതദേഹം കായലില്‍ കെട്ടിത്താഴ്ത്തിയ കേസ്; അയല്‍വാസി പിടിയില്‍

ആലപ്പുഴ: വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കായലില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കനകക്കുന്നിലെ തങ്കമ്മയുടെ കൊലപാതകത്തിലാണ് അയല്‍വാസി പ്രകാശന്‍ പിടിയിലായത്. കുറ്റം സമ്മതിച്ച പ്രതി സ്വര്‍ണവും പണവും കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു. തങ്കമ്മ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. മകന്‍ വിദേശത്താണ്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് തങ്കമ്മയെ കാണാതായത്. തുടര്‍ന്ന് സമീപവാസികള്‍ വിവാഹിതയായ മകളെ വിവരം അറിയിച്ചു. പിന്നാലെ മകള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് തങ്കമ്മയുടെ മൃതദേഹം കനകക്കുന്നിലെ …

പ്രസവശേഷം ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ വേണ്ടെന്ന് അമ്മ; ശിശു വിഹാറിലേക്ക് മാറ്റും

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശൗചാലയത്തില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ 19 കാരി കുഞ്ഞിനെ വേണ്ടെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. ഇതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു. അവിടെ 60 ദിവസം പരിചരിക്കും. തുടര്‍ന്ന് ശിശുക്ഷേമ സമിതി കുഞ്ഞിനെ ഏറ്റെടുക്കും. കുഞ്ഞിന്റെ പിതാവ് ഇതരസംസ്ഥാനക്കാരനാണെന്നും യുവാവുമായി നിലവില്‍ ബന്ധമില്ലെന്നും ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് 19കാരി. …

എൻ.വൈ.പി.ഡി ഉദ്യോഗസ്ഥയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവിന് 24 വർഷം തടവ്

പി പി ചെറിയാൻന്യൂയോർക്ക്: ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥയായ അരിയാന റെയസ്-ഗോമസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അർഗെനിസ് ബേസിന് കോടതി 24 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ജയിൽ ശിക്ഷയ്ക്ക് പുറമെ 5 വർഷത്തെ നിരീക്ഷണ കാലാവധിയും കോടതി ഉത്തരവിട്ടിട്ടുണ്ട്. എൻ.വൈ.പി.ഡിയിലെ ട്രാൻസിറ്റ് വിഭാഗത്തിൽ ഡ്യൂട്ടിയിലില്ലാതിരുന്ന സമയത്താണ് അരിയാന റെയസ്-ഗോമസ് ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ബ്രോങ്ക്സിലുള്ള അപ്പാർട്ട്മെന്റിൽ വെച്ച് ഭർത്താവ് അർഗെനിസ് ബേസ് ഇവരെ നിരവധി തവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അരിയാനയുടെ 3 വയസ്സുകാരനായ മകൻ ഈ സമയത്ത് …

ഗൂഗിൾ എൻജിനീയർ സെന്തിൽ സുബ്രഹ്മണ്യൻ ജി എസ്‌ 1യു എസ്‌ ബോർഡിലേക്ക്

പി പി ചെറിയാൻ യുഎസിലെ സപ്ലൈ ചെയിൻ, റീട്ടെയിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന പ്രമുഖ ലാഭരഹിത സംഘടനയായ ജി എസ്‌ 1 യു എസ്‌ ഗവേണിംഗ് ബോർഡിലേക്ക് ഗൂഗിൾ എൻജിനീയറിങ് ലീഡർ സെന്തിൽ സുബ്രഹ്മണ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ഗൂഗിളിലെ പ്രിൻസിപ്പൽ എൻജിനീയറും ഷോപ്പിംഗ് ഗ്രാഫ് വിഭാഗത്തിന്റെ ടെക്നിക്കൽ ലീഡറുമാണ് ഇദ്ദേഹം. ഡിജിറ്റൽ പരിവർത്തനം, വിവരശേഖരണ വികസനം എന്നിവയിൽ യുഎസിന്റെ സപ്ലൈ ചെയിൻ തന്ത്രങ്ങൾക്ക് രൂപം നൽകാൻ പുതിയ ബോർഡ് അംഗങ്ങൾ സഹായിക്കുമെന്ന് ജി എസ്‌ 1 യു എസ്‌ അറിയിച്ചു. …

മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍; വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്ക്

കൊല്ലം: മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കൊല്ലം ചിതറ ചല്ലിമുക്കില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം. മഴയില്‍ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡില്‍ നിന്നു തെന്നിമാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. കാര്‍ നിയന്ത്രണം വിട്ട് റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു കയറി ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു. പത്തനംതിട്ടയില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോര്‍ജും കുടുംബവും. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ …

തുർക്കിയിൽ തട്ടിപ്പ് നടത്തിയ യൂട്യൂബർക്ക് 45,376 വർഷം തടവുശിക്ഷ

പി പി ചെറിയാൻ തുർക്കി: ‘ഫാം ബാങ്ക്’ എന്ന വ്യാജ ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോം വഴി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുൻ റാപ്പറും യൂട്യൂബറുമായ മെഹ്മെത് അയ്ദിൻ , സഹോദരൻ ഫാത്തിഹ് എന്നിവർക്ക് 45,376 വർഷവും ആറുമാസവും തടവുശിക്ഷ വിധിച്ചു. ഗെയിമുകളിലൂടെ ഡിജിറ്റൽ പശുക്കളെയും കോഴികളെയും വാങ്ങി യഥാർത്ഥ കൃഷിയിൽ നിക്ഷേപിക്കാം എന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ഇത് വഴി ഏകദേശം 1.32 ലക്ഷം ആളുകളിൽ നിന്നായി 34 മില്യൺ ഡോളർ (ഏകദേശം 280-ലധികം കോടി …

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. ലോക്ഭവനിലെത്തിയ സിദ്ധരാമയ്യ ഗവര്‍ണര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ രാജിക്കത്ത് ഗവര്‍ണറുടെ സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അനുസരിച്ച് താന്‍ രാജിവച്ചതായി അദ്ദേഹം തുടര്‍ന്ന് വെളിപ്പെടുത്തി. അടുത്ത മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുന്നതിനായി ഡി.കെ ശിവകുമാര്‍ നീക്കം ആരംഭിച്ചു. രണ്ടോ മൂന്നോ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം സിദ്ധരാമയ്യയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് അത് പരാജയപ്പെട്ടു. ശിവകുമാറിനെ ഒഴിവാക്കി മറ്റൊരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു യോഗ …

ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഒളിക്യാമറയും പവര്‍ ബാങ്കും വച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഒളിക്യാമറയും പവര്‍ ബാങ്കും വച്ച് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ചെക്കാലമുക്ക് സ്വദേശി രാഹുല്‍ പി അശോക് (38) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ശ്രീകാര്യത്ത് പ്രതിയുടെ ഉടമസ്ഥതയിലുള്ള പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. വേസ്റ്റ് ബിന്നില്‍ ഒളിക്യാമറയും പവര്‍ ബാങ്കും വച്ചത് ശ്രദ്ധയില്‍പ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ഒളിവില്‍ പോയ പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. പിന്നാലെ …