കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ കാണാതായ സഹോദരിമാരെ കണ്ടെത്തി. 16,14 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ (ശനി)രാവിലെ 11 മണിക്ക് സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരം വരെ തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ കാണാതായതിനു പിന്നില്‍ മറ്റാര്‍ക്കെങ്കിലും ബന്ധം ഉണ്ടോയെന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്.







