എസ്.അനൂബ് കുമ്പള എസ് ഐയായി ചുമതലയേറ്റു; മയക്കുമരുന്ന്- ചൂതാട്ട മാഫിയയെ അടിച്ചമര്‍ത്തുമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: കുമ്പള എസ് ഐ ആയി എസ്.അനൂബ് ചുമതലയേറ്റു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കുമ്പളയിലേയ്ക്ക് സ്ഥലം മാറിയെത്തിയത്. തിരുവനന്തപുരം, കാട്ടാക്കട്ട സ്വദേശിയാണ്. നേരത്തെ കോഴിക്കോട്, പന്തിരാങ്കാവ്, ഫറൂഖ് സ്റ്റേഷനുകളില്‍ എസ്. ഐ ആയിരുന്നു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മയക്കുമരുന്ന്- ചൂതാട്ട മാഫിയകളെ അടിച്ചമര്‍ത്തുന്നതിനു മുന്‍തൂക്കം നല്‍കുമെന്ന് എസ് ഐ യായി ചുമതലയേറ്റ ശേഷം അനൂപ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page