പൂർവ്വ വിദ്യാർത്ഥികളായ എം.എൽ.എക്കും ജില്ലാ പോലീസ് മേധാവിക്കും  സ്വീകരണം ഒരുക്കി രാവണേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ


രാവണേശ്വരം : രാവണേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും സ്കൂൾ വിജയോത്സവത്തിന്റെയും ഭാഗമായി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കാസർകോട് ജില്ല പോലീസ് മേധാവി പി.നിതിൻ രാജ് എന്നിവർക്ക് സ്വീകരണവും ആദരവും നൽകി. ബാൻഡ് മേളത്തിന്റെ  അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന വിജയോത്സവം- 2026 ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി പി. നിതിൻ രാജ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ അധ്യക്ഷത വഹിച്ചു .എം.എൽ.എയെയും ജില്ലാ പോലീസ് മേധാവിയെയും ജനപ്രതിനിധികളും സ്കൂൾ അധികൃതരും ചേർന്ന് ആദരിച്ചു.

എൽ.എസ്.എസ്,, യു.എസ്.എസ്, എസ്.എസ്.എൽ.സി,പ്ലസ് ടു, എൻ എം. എം എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ടീമിലെ വിദ്യാർത്ഥികൾക്കും  എം.എൽ.എയും ജില്ലാ പോലീസ് മേധാവിയും ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു. പ്രിൻസിപ്പാൾ വി. കെ. പ്രിയ വിജയികളെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.സതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് വെള്ളംതട്ട, അജാനൂർ പഞ്ചായത്ത് മെമ്പർമാരായ എ. തമ്പാൻ, ദീപ വിനോദൻ, ദീപ പ്രവീൺ, സുധ അശോകൻ, പി. സുബൈർ, കെ. വി. സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ. കൃഷ്ണൻ, അജാനൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി. ദാമോദരൻ, ചിത്താരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രൻ , കെ. രാജേന്ദ്രൻ, കെ. വി.കൃഷ്ണൻ, വി.ബാലകൃഷ്ണൻ തണ്ണോട്ട്,ടി.തമ്പാൻ തണ്ണോട്ട്, പി. കൃഷ്ണൻ കോടാട്ട്, ഏ.വി. പവിത്രൻ,പി. ദിവ്യ ,എ. സതീശൻ , എ. ആശാലത ,പി.ടി.എ പ്രസിഡണ്ട്  രാധാകൃഷ്ണൻ , പ്രധാനാധ്യാപിക ബി. പ്രേമ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page