ബദിയഡുക്ക: കുംബഡാജെ കുദിങ്കില കട്ടദ കോരിക്കാറുവിലെ സുബ്ബ മണിയാണി (53) കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നു അന്തരിച്ചു. മംഗ്‌ളൂരുവില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. പിന്നീട് ബദിയഡുക്ക ടൗണില്‍ പൂ വില്‍പ്പനക്കടയും നടത്തിയിരുന്നു. ഭാര്യ: സാവിത്രി. മക്കളില്ല. സഹോദരങ്ങള്‍: കൃഷ്ണ, ലീലാവതി, ഗീത. പരേതനായ നാരായണന്‍.







