കാസര്‍കോട്: വയോധികന്‍ പനി മൂര്‍ച്ഛിച്ച് മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ പഡ്രെ, സജങ്കദെയിലെ തീലുനായിക് (58)ആണ് മരിച്ചത്.
രണ്ടു ദിവസം മുമ്പാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. ചൊവ്വാഴ്ച ഡോക്ടറെ കണ്ട് മരുന്നു വാങ്ങിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ തീലുനായികിനു അനക്കം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.മൃതദേഹം കുമ്പള ജില്ലാ സഹകരണ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബദിയഡുക്ക പൊലീസ് അസ്വാഭാവിക കേസെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തീലു നായികിനു ഏതുതരം പനിയാണ് ബാധിച്ചതെന്നു വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
ഭാര്യ: ലളിത. മകന്‍: യോഗീഷ്. മരുമകള്‍: കൃതിക. സഹോദരന്‍: ഗോവിന്ദ നായിക്.







