കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ എംജി റോഡില്‍ ഇന്നലെ (ബുധന്‍) ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരണപ്പെട്ടതിന് പിന്നാലെ വീണ്ടും വാഹനാപകടം.

ബോവിക്കാനം, പൊവ്വല്‍, മാസ്തിക്കുണ്ടില്‍ ഇന്ന് (വ്യാഴം) രാവിലെ ഒൻപത് മണിയോടെ മണ്ടായ അപകടത്തില്‍ ഗാളിമുഖം, ഗോളി ത്തടി, പുതിയവളപ്പിലെ ഷമ്മാസ് അബ്ദുള്ള (25)ആണ് മരിച്ചത്. കുനില്‍ സ്‌കൂളിന്റെ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. സ്ഥലത്തുണ്ടായിരുന്നവരുടെ നേതൃത്വത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷമ്മാസിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് അല്‍പസമയത്തേക്ക് വാഹനഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട്ടെ ഒരു ജ്യൂസ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നു രാവിലെ കാസർകോട്ട് ട്രെയിൻ ഇറങ്ങി ബൈക്കിൽ ഗാളിമുഖത്തേയ്ക്ക് പോകുന്നതിനിടയിലാണ് ഷമ്മാസ് അബ്ദുള്ള അപകടത്തിൽ പെട്ടത്. ഷാഫി – ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്തിമ.സഹോദരങ്ങൾ: സിൻസാദ്,സൈമ, സഫ, ഖദീജ.







