ട്രെയിന്‍ യാത്രക്കിടയില്‍ ബായാര്‍ സ്വദേശിയുടെ ലാപ് ടോപ് കൊള്ളയടിച്ചു

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ കാസര്‍കോട്, ബായാര്‍ സ്വദേശിയുടെ ലാപ്‌ടോപ്പ് കൊള്ളയടിച്ചതായി പരാതി. ബെരിപ്പദവ്, ബള്ളൂര്‍ ഹൗസിലെ ഇബ്രാഹിം ഇഷാന്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏറനാട് എക്‌സ്പ്രസില്‍ കാസര്‍കോട്ടേക്ക് വരികയായിരുന്നു പരാതിക്കാരന്‍.
ഡി-1 കോച്ചിലായിരുന്നു യാത്ര. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോഴാണ് 80000 രൂപ വില വരുന്ന ലാപ്‌ടോപ് അടങ്ങിയ ബാഗ് കാണാനില്ലെന്ന കാര്യം അറിഞ്ഞതെന്നു ഇബ്രാഹിം ഇഷാന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page