കാസര്‍കോട്: ഭാരതീയ പോസ്റ്റല്‍ പെന്‍ഷനേഴ്‌സ് സംഘ് (ബി എം എസ് )പൊതുയോഗം ജില്ലാ സെക്രട്ടറി കെ.വി ബാബു ഉല്‍ഘാടനം ചെയ്തു. ബി പി പി എസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ യശോദ അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മന്‍മഥന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി നരേന്ദ്രന്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന ഓര്‍ഗനൈ സിഗ് സെക്രട്ടറി ബി.വാസുദേവ, ജില്ലാ ഓര്‍ഗനൈസി ഗ് സെക്രട്ടറി കൊട്ടോടി നാരായണന്‍. ബാലകൃഷ്ണ അഡിഗ, കുമ്പള പഞ്ചായത്ത് മെമ്പര്‍ എ കാഞ്ചറ പ്രസംഗിച്ചു. ഭാരവാവാഹികളായി മോഹന്‍ദാസ്(പ്രസി ),ദിവകാരന്‍ (സെക്ര), ധനഞ്ജയ (ട്രഷ )എന്നിവരെ തിരഞ്ഞെടുത്തു.








