കൃഷ്ണന് മഹമൂദിന്റെ ഖബറിടത്തില്‍ പോകാതിരിക്കാനാവുന്നില്ല: നാട്ടുകാര്‍ക്ക് ഇതു നൊമ്പര കാഴ്ച
മൊഗ്രാല്‍: മനുഷ്യന്‍ ഒരു സാമൂഹിക ജീവി എന്ന നിലക്ക് നല്ല സൗഹൃദ ബന്ധങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അത് ജീവിതത്തില്‍ സന്തോഷവും, ആനന്ദവും പ്രദാനം ചെയ്യുന്നുമുണ്ട്. ഒരു ചെറുപുഞ്ചിരിയില്‍ തുടങ്ങിയ സൗഹൃദം പലപ്പോഴും ചിലരിലെങ്കിലും ഒരിക്കലും വേര്‍പ്പെടുത്താനാവാത്ത വിധം ദൃഢമാകാറുണ്ട്. ജാതി-മത-പ്രായ ഭേദമന്യേ മനസ്സുകള്‍ തമ്മില്‍ ഇടപഴകുന്ന ഈ ബന്ധത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് മൊഗ്രാലില്‍ ചളിയങ്കോട് റേഷന്‍ കട നടത്തുന്ന കൃഷ്ണന്‍ പെര്‍വാഡിന്റേത്.കാസര്‍കോട്ട് വസ്ത്ര വ്യാപാരിയായിരുന്ന മൊഗ്രാല്‍ മഹമൂദ് ബ്രാന്‍ഡും കൃഷ്ണനും തമ്മിലുണ്ടായിരുന്നത് വലിയ സൗഹൃദബന്ധമായിരുന്നു. സൗഹൃദം പലപ്പോഴും …