ഓണം വാരാഘോഷം: പുതിയ ബസ്സ്റ്റാന്റില്‍ മെഗാ പൂക്കളം തീര്‍ത്തു; ജില്ലാ കളക്ടര്‍ ഭദ്രദീപം തെളിയിച്ചു

കാസര്‍കോട്: ഓണം വാരാഘോഷം ജില്ലയില്‍ ആരംഭിച്ചു. വാരാഘോഷത്തിന് മുന്നോടിയായി പുതിയ ബസ്സ്റ്റാന്റ് പരിസരത്തൊരുക്കിയ മെഗാ പൂക്കളത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദീപം തെളിയിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് മെഗാ പൂക്കളം ഒരുക്കിയത്.


ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് കാസര്‍കോട് ഓണം വാരാഘോഷം നടത്തുന്നത്. മെഗാ പൂക്കളം ഉദ്ഘാടന ചടങ്ങില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം, മുനിസിപ്പല്‍ ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം; 17 കാരനെ മര്‍ദ്ദിച്ച് കൂടെയുണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു; യുവതിക്കും സുഹൃത്തിനുമെതിരേ കേസ്
Scroll to top

You cannot copy content of this page