കാസര്‍കോട്: ചക്കക്കുരുവും വെള്ളത്തിട്ട മാങ്ങയും വെള്ളരിക്ക ഓലനും
തകര വറവും ചക്കരച്ചോറും കൂട്ടി ഓണമുണ്ട കാലവും, തേങ്ങ പുണ്ണാക്ക് നനച്ച് ഉപ്പും കൂട്ടി വിശപ്പടക്കിയ കാലവും അനുസ്മരിച്ച് ബാരയിലെ മുതിര്‍ന്ന പൗരന്‍മാര്‍.
മൈത്രി വായനശാല, പീപ്പിള്‍സ് മാങ്ങാട്, ഹെല്‍ത്ത് ലൈന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓണ നിലാവ് പരിപാടിയിലെ നാട്ടു പയമയെന്ന ആശയ സംവാദ പരിപാടിയിലാണ് മുതിര്‍ന്ന പൗരന്‍മാര്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.
ഓണം, ഉത്രാടം, പത്താമുദയം, സംക്രാന്തി, നിറ, പുത്തരി, പൊലിയന്ദ്രം, എതിര്‍പ്പ്, കാലിച്ചാനൂട്ട്, ചത്തോറ്, വിഷു തുടങ്ങിയ ആചാര ആഘോഷങ്ങളെ പറ്റി
മുതിര്‍ന്ന പൗരന്‍മാര്‍ വിശദീകരിച്ചു.
എഴുത്തുകാരന്‍ രാമകൃഷ്ണന്‍ മോനാച്ച മോഡറേറ്ററായി. പി വി കെ അരമങ്ങാനം, കുഞ്ഞികൃഷ്ണന്‍ ജ്യോല്‍സ്യര്‍ എന്നിവര്‍ ഗ്രാമീണ ഗാനങ്ങള്‍ ആലപിച്ചു.
കുഞ്ഞികണ്ണന്‍ നായര്‍, ഗോപാലകൃഷ്ണന്‍ കെ, രാഘവന്‍ എം, വിജയന്‍ നായര്‍, കുഞ്ഞികണ്ണന്‍ അമരാവതി, ജോസ് എ എല്‍, ഭാസ്‌കരന്‍ പള്ളത്തുംകാല്‍, നാരായണന്‍ നായര്‍, ബാലകൃഷ്ണന്‍ തെക്കേവവീട്, കുഞ്ഞികൃഷ്ണന്‍ നായര്‍, ഉദയകുമാര്‍ ബി, ശ്രീധരന്‍ ടി, രഘു വടക്കേവീട്, രാഘവന്‍ ആറാട്ട്കടവ്, നാരായണി, കാര്‍ത്ത്യായനി, പാര്‍വ്വതി, പാറുവമ്മ, ഓമന, കുഞ്ഞിരാമന്‍, ലക്ഷ്മി ചെറിയ മാങ്ങാട്, കുഞ്ഞികൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, ഗംഗാധരന്‍ വടക്കംതൊട്ടി, സത്യകുമാര്‍ വി കെ, മാധവന്‍ അണിഞ്ഞ, സുകുമാരന്‍ അണിഞ്ഞ, ഗിരിജ തൊട്ടിയില്‍, മാലിനി കോര്യോട്ട്, മാധവി, കമലാക്ഷിയമ്മ, ലക്ഷ്മി തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ നര്‍ത്തകി ഇഷാ കിഷോറും സംഘവും നൃത്തം അവതരിപ്പിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. വിദ്യാപോഷിണി
സ്‌കോളര്‍ഷിപ്പ് പദ്ധതി രാധാകൃഷ്ണന്‍ മാങ്ങാടും സുഷമ ടീച്ചറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് കത്ത് എഴുത്ത് മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങളും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പായസ കിറ്റുകളും വിതരണം ചെയ്തു.
മോഹനന്‍ മാങ്ങാട് സ്വാഗതവും ജയരാജന്‍ മേല്‍ബാര നന്ദിയും പറഞ്ഞുോ.







