മുളിയാര്‍ കൂട്ടായ്മ: യുഎഇ സ്‌കൊളാസ്റ്റിക് അവാര്‍ഡ്-2026 വിതരണം ചെയ്തു

ബോവിക്കാനം : മുളിയാര്‍ പഞ്ചായത്ത് പരിധിയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉന്നതവിജയം ലഭിച്ചവരെയും കൂട്ടായ്മ മെമ്പര്‍മാരുടെ മക്കളില്‍ എസ് എസ് എൽ സി യില്‍ വിജയം നേടിയവരെയും മുളിയാർ കൂട്ടായ്മ ആദരിച്ചു.

കാർത്തിക കെ കുഞ്ഞിക്കണ്ണൻ ഒന്നാം സ്ഥാനവും , ദേവിക രണ്ടാം സ്ഥാനവും ആരഭി മുന്നാം സ്ഥാനവും നേടി
സ്‌കോളാസ്റ്റിക് അവാര്‍ഡിന് അര്‍ഹരായി. പ്രശസ്തി പത്രവും, ക്യാഷ് അവാര്‍ഡും അടങ്ങിയ പുരസ്‌കാരങ്ങള്‍സമ്മാനിച്ചു. പഞ്ചായത്ത് പരിതിയില്‍ 95% ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയ മറ്റു 7 കുട്ടികളെ മൊമെന്റോ നല്കി അനുമോദിച്ചു.

കൂട്ടായ്മ മെമ്പര്‍മാരുടെ മക്കളില്‍ പത്താം തരം പരീക്ഷകളിൽ വിജയംനേടിയ അഭിനവ് ചന്ദ്രൻ, അഭിനവ്, ശ്രേയ കെ, വൈഷ്ണവ് രവി, ആദിഷ് മനോജ്‌, അമയ പി, ശിഖ ഉദയ്, അനന്ദശ്രീ മോഹൻ, ഗൗതം ഫെരിയ ചന്ദ്രൻ, മാളവിക ശശിധരൻ, നകുൽ സുരേഷ്, സൂര്യ സുനിൽ കുമാർ എന്നിവരെയും അനുമോദിച്ചു.
കണ്ണൂർ യൂണിവേഴ്‌സിറ്റി എം എസ് സി ഗോള്‍ഡ് മെഡലോടുകൂടി വിജയിച്ച അമലേന്ദു നാരായണനേയും ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മോട്ടിവേഷണൽ സ്പീക്കറുമായ നിർമൽ മാഷ് കാടകം പങ്കെടുത്ത പരിപാടി, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു,
മുളിയാര്‍ കൂട്ടായ്മ ചെയർമാൻ ഉദയൻ കോട്ടൂർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ ജനറൽ സെക്രട്ടറി രാഘവൻ മുണ്ടക്കൈ സ്വാഗതവും വാർഡ് മെമ്പർ രമേശൻ, കൂട്ടായ്മ ജോയിന്റ് ട്രഷറർ രദീപ് പാണൂർ, കൂട്ടായ്മ വനിതാ കൺവീനർ ഷീന ഉദയൻ പ്രസംഗിച്ചു.. കൂട്ടായ്മ കോർഡിനേറ്റർ പീതംബരൻ കോട്ടൂർപറഞ്ഞു..

മുളിയാറിലെ യുഎഇ പ്രവാസികളുടെ സാംസ്‌കാരിക സംഘടനയായ മുളിയാര്‍ കൂട്ടായ്മ തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷമാണ് സ്‌കോളാസ്റ്റിക് അവാര്‍ഡ് സംഘടിപ്പിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page