കാസർകോട് : “പ്രവാചക സ്നേഹം – പ്രമാണമാണ് പ്രധാനം” എന്ന പ്രമേയത്തിൽ ഐ എസ് എംആദർശ സമ്മേളനം സംഘടിപ്പിച്ചു.
പ്രവാചകൻ മുഹമ്മദ് നബി (സ)യോടുള്ള യഥാർത്ഥ സ്നേഹം അദ്ദേഹത്തിന്റെ ജീവിത മാതൃകയും പ്രബോധനങ്ങളും പിന്തുടരുന്നതിലൂടെയാണ് പ്രകടമാകേണ്ടതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഖുർആനും പ്രാമാണികമായ സുന്നത്തും വിശ്വാസത്തിന്റെയും ആരാധനയുടെയും ജീവിതത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
പ്രവാചക സ്നേഹത്തിന്റെ പേരിൽ പ്രമാണങ്ങൾക്ക് വിരുദ്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിൽ, പ്രാമാണികമായ അറിവിന്റെ അടിസ്ഥാനത്തിൽ സമൂഹം നിലകൊള്ളേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചൂണ്ടിക്കാട്ടി.
കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു.
ഡോ കെ പി അഹ്മദ് അധ്യക്ഷതവഹിച്ചു. ഐ സ് എം സംസ്ഥാന പ്രസിഡന്റ് സുബൈർ പീടിയേക്കൽ, ആദിൽ അതിഫ് സ്വലാഹി, നസീറുദ്ദീൻ റഹ്മാനി, സൈനുദ്ദീൻ എ പി,അലി സലഫി, നബീൽ സ്വലാഹി.ഹാഷിം കൊല്ലമ്പാടി പ്രസംഗിച്ചു.







