സമൂഹത്തെ വിഭജിക്കാൻ ഉത്സവാഘോഷങ്ങളെ ഉപയോഗിക്കുന്നു: വി.കെ. സജീവൻ

ബദിയഡുക്ക: ഓണം പോലെ ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരുന്ന ദേശീയ ഉത്സവങ്ങളെ വർഗീയമായി ചിത്രീകരിച്ച് സമൂഹത്തെ വിഭജിക്കാനുള്ള ചില വർഗീയ ശക്തികളുടെ ശ്രമം അപകടകരമാണെന്ന് ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വി.കെ. സജീവൻ പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റിയും ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി ബദിയടുക്കയിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1937ലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ വന്ദേമാതരത്തെ വിഭജിച്ചതിന് കൃത്യം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഭാരതം വിഭജിക്കപ്പെട്ടതെന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. സമാനമായ സാഹചര്യം 2026ലും കോൺഗ്രസ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓണാഘോഷത്തെയും ഇതേ രീതിയിൽ മാറ്റിനിർത്താനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും വി.കെ. സജീവൻ കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അധ്യക്ഷത വഹിച്ചു.
രാമപ്പ മഞ്ചേശ്വരം, പി.ആർ. സുനിൽ, പി. രമേശ്, ഡി. ശങ്കര, അശ്വിനി കെ.എം., സുകുമാർ കുദ്രപ്പാടി, ഗോപാലകൃഷ്ണ എം., മഹേഷ്, ഉദനേശ്വർ പ്രസംഗിച്ചു.
ഓണക്കളികളും ഓണസദ്യയും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page