400 മീറ്റർ ഓട്ട മത്സരത്തിൽ ചൈനീസ് റോബോട്ട് പുതിയ ലോക റെക്കോർഡ് തകർത്തു


പി പി ചെറിയാൻ

ബീജിംഗ് :ചൈനയിൽ നടന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് മത്സരത്തിൽ ടിയാൻഗോങ് അൾട്രാ (ബീജിംഗ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷൻ) സെന്റർ വികസിപ്പിച്ച   ചൈനീസ് നിർമ്മിത ‘ടിയാൻഗോങ് അൾട്രാ’ റോബോട്ട് 400 മീറ്റർ ഓട്ടം 38.16 സെക്കൻഡിൽ പൂർത്തിയാക്കി മനുഷ്യന്റെ ലോക റെക്കോർഡ് തകർത്തു. ദക്ഷിണാഫ്രിക്കൻ അത്‌ലറ്റ് വെയ്ഡ് വാൻ നീക്കെർക്ക് 2016-ലെ റിയോ ഒളിമ്പിക്സിൽ സ്ഥാപിച്ച 43.03 സെക്കൻഡ് എന്ന റെക്കോർഡാണ് ഈ റോബോട്ട് മറികടന്നത്.

‘ലൈറ്റ്നിങ്’ എന്ന റോബോട്ട് ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ റെക്കോർഡും (9.58 സെക്കൻഡ്) 9.39 സെക്കൻഡിൽ മറികടന്നു. ഹൈജമ്പിൽ ഒരു റോബോട്ട് 2.88 മീറ്റർ ചാടി മറ്റൊരു റെക്കോർഡും കുറിച്ചു.

റോബോട്ടിക് സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബൈക്ക് റൈസ് നടത്തുന്നതിനിടെ തിരിഞ്ഞുനോക്കിയ വിരോധം; 17 കാരനെ മര്‍ദ്ദിച്ച് കൂടെയുണ്ടായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചു; യുവതിക്കും സുഹൃത്തിനുമെതിരേ കേസ്
Scroll to top

You cannot copy content of this page