നാരമ്പാടി: ബിജെപി ബദിയടുക്ക മണ്ഡലം അഞ്ചാം വാർഡ് (നാരമ്പാടി) കമ്മിറ്റി അറുപതോളം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനി ഉദ്ഘാടനം നിർവഹിച്ചു.
ഓണം പോലുള്ള ആഘോഷ വേളകൾ മത, സാമുദായിക, രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരുമിക്കാനുള്ള വേദികളാകണമെന്നും അവർ ആഹ്വാനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് സത്യഗോപാല അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി. ആർ. സുനിൽ, സംസ്ഥാന കൗൺസിൽ അംഗം ഹരീഷ് നാരമ്പാടി, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ പ്രസംഗിച്ചു.







