കുമ്പള: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞ മാസങ്ങളിൽ നൽകേണ്ട ആശ്വാസ സമ്പാദ്യ പദ്ധതി യിലെവിതരണം ചെയ്യാനുളള രണ്ടു വിഹിതങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നു ബിജെപി കുമ്പളമണ്ഡലം പ്രസിഡണ്ട് ബി വിക്രംപൈ ആവശ്യപ്പെട്ടു. സമ്പാദ്യ പദ്ധതിയിലെ ഒരു വിഹിതം മാത്രമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു വിഹിതം ബാക്കി നൽകാനുണ്ട്. മത്സ്യത്തൊഴിലാളികളുടെ വിഹിതമായി 1500 രൂപയും, കേന്ദ്ര ഗവൺമെന്റിന്റെ വിഹിതമായി1500 രൂപയും, കേരള സർക്കാരിന്റെ വിഹിതമായി 1500 രൂപയും ചേർന്നതാണ് ഈ പദ്ധതി. എന്നാൽ മത്സ്യത്തൊഴിലാളികൾ അടച്ച വിഹിതം മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്. കേന്ദ്ര ഗവൺമെന്റ് നൽകേണ്ട വിഹിതം കേരള സർക്കാരിന് നൽകിയിട്ടും. പാവപ്പെട്ട മത്സ്യ തൊഴിലാളികളെ അവഗണിക്കുന്ന നയമാണ് കേരള സർക്കാർ ചെയ്തുവരുന്നതെന്ന് വിക്രംപൈ ആരോപിച്ചു. ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ നാളിലെങ്കിലും ഈ പൈസ വിതരണം ചെയ്യേണ്ടതായിരുന്നു! അങ്ങനെ ചെയ്തിരുന്നുവെങ്കിൽ മത്സ്യത്തൊഴിലാളികൾക്ക് ഒരു ആശ്വാസം ആകുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ബിജെപി കുമ്പള നോർത്ത്കമ്മിറ്റി പ്രസിഡണ്ട്, ശിവപ്രസാദ് മടുവ അധ്യക്ഷത വഹിച്ചു. സൗത്ത് ബിജെപി പ്രസിഡന്റ് സുജിത്ത് റായി, പഞ്ചായത്ത് സെക്രട്ടറിമാരായ വിവേകാനന്ദ ഷെട്ടി, ദിനേശ് കീദുർ, വൈസ് പ്രസിഡണ്ട് രാജേഷ്റായ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാഞ്ചറ, അമിത കെ, രമേശ് ഭട്ട്, ശാരദ, അജിത് കുമാർ പ്രസംഗിച്ചു. വിനോദൻ കടപ്പുറം സ്വാഗതവും. സന്തോഷ് കെ ടി.നന്ദിയും പറഞ്ഞു.







