മംഗ്‌ളൂരു: മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ ഓട്ടോഡ്രൈവറെ അറസ്റ്റു ചെയ്തു. കാര്‍ക്കള, വേണൂരിലെ ജമാലുദ്ദീ (29)നെയാണ് അറസ്റ്റു ചെയ്തത്. മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് ജമാലുദ്ദീൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനം പതിവായതോടെയാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.







