മാവുങ്കാൽ : മൂലക്കണ്ടം ഷാവേസ് സാസ്‌കാരിക സമിതിയുടെയും ഡി.വൈ.എഫ്.ഐ മൂലക്കണ്ടം യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നല്ലോണം ’26 സംഘടിപ്പിച്ചു. പരിപാടി ഗോവിന്ദൻ പള്ളിക്കാപ്പിൽ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ക്രോസ് കൺട്രി മത്സരങ്ങൾ അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഫ്ലാഗ് ഓഫ് ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് സി.പി . പ്രമോദ് അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ സമ്മാനങ്ങൾ വിതരണം ചെയ്തു,
.ക്രോസ് കൺട്രി മത്സരത്തിൽ യു.ജി. വിശാഖ് , ആദിൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി . ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിജി അഭിലാഷ്, ടി വി പത്‌മിനി, കെ.പി. സന്തോഷ് ബാബു, ക്ലബ്ബ് സെക്രട്ടറി കെ. എം . സുധാകരൻ ട്രഷറർ വിനോദ് കണ്ണോത്ത്പ്രസംഗിച്ചു.







