ഷെഡ്ഡിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവ് മരിച്ചു

തൃശൂര്‍: ഷെഡ്ഡിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവ് മരിച്ചു. മണലൂര്‍ കമ്പനിപടിയിലെ സുബ്രന്റെ മകന്‍ വിഷ്ണുവാണ് (28)മരിച്ചത്. വീടുപണിയുന്നതിനാല്‍ ഓലകൊണ്ടുള്ള ഷെഡ്ഡില്‍ ആയിരുന്നു വിഷ്ണു ഉറങ്ങിയിരുന്നത്. ശക്തമായ കാറ്റില്‍ പറമ്പിലുണ്ടായിരുന്ന മരം ഷെഡ്ഡിന് മുകളിലേക്ക് ഒടിഞ്ഞുവീണ് വിഷ്ണു അതിനടിയില്‍പ്പെടുകയായിരുന്നു.

ഇന്ന് രാവിലെ സമീപവാസികളാണ് വിഷ്ണുവിനെ മരത്തിന്റെ അടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റിയാണ് വിഷ്ണുവിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപതിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരം മുറി തൊഴിലാളിയാണ് വിഷ്ണു. വിഷ്ണുവിനൊപ്പം താമസിച്ചിരുന്ന മാതാവ് വള്ളിയമ്മ അയല്‍വീട്ടില്‍ കിടന്നതിനാല്‍ അപകടമില്ലാതെ രക്ഷപ്പെട്ടു. പിതാവ് സുബ്രന്‍ നേരത്തെ മരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page