റോഡ് തടസം ഉണ്ടാക്കിയ വാഹനം മാറ്റാന്‍ ഹോണടിച്ച പിതാവിനേയും മകനേയും റോഡില്‍ തല്ലിച്ചതച്ചു

തിരുവനന്തപുരം: റോഡ് തടസം ഉണ്ടാക്കിയ വാഹനം മാറ്റാന്‍ ഹോണടിച്ച പിതാവിനേയും മകനേയും നടുറോഡില്‍ തല്ലിച്ചതച്ചു. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ രാജേഷും, പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന്‍ അഭിനവുമാണ് ആക്രമണത്തിന് ഇരയായത്. അക്രമത്തില്‍ ഗുരതരമായി പരിക്കേറ്റ പിതാവിനേയും മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി മകനെ ട്യൂഷന്‍ സെന്ററില്‍ നിന്ന് വിളിച്ച് കൊണ്ടുവരുന്നതിനിടെ ശ്രീകണ്‌ഠേശ്വരത്ത് വച്ചാണ് ആക്രമണം ഉണ്ടായതെന്ന് രാജേഷ് പറഞ്ഞു. റോഡ് തടസം ഉണ്ടാക്കി നിര്‍ത്തിയിട്ടിരുന്ന കാര്‍ മാറ്റുന്നതിന് ഹോണടിച്ചതില്‍ പ്രകോപിതനായ ആള്‍ കാറില്‍ നിന്നിറങ്ങി ഇവരുടെ വാഹനത്തിനടുത്തെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. മകനെ കാറില്‍ നിന്ന് വലിച്ച് പുറത്തിട്ട് ചവിട്ടിയതായും, മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചതായും തോള്‍ പിടിച്ച് കുലുക്കിയതായും പറയുന്നു. അക്രമത്തില്‍ മകന്റെ കൈക്ക് ഒടിവുണ്ടായതായി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ തകരപ്പറമ്പ് കുട്ടന്‍ എന്നയാള്‍ക്കെതിരെ രാജേഷ് പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page