നീലേശ്വരം: ചിറപ്പുറത്തെ ആധാരം എഴുത്ത് ഓഫീസ് ജീവനക്കാരി രമ്യ (38) ഇന്ന് വൈകിട്ട് ഓഫീസിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. ജോലിക്കിടയിൽ കുഴഞ്ഞു വീണ ഇവരെ ഉടൻ തേജസ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .സംസ്കാരം നാളെ നടക്കും. സബ് രജിസ്ട്രാർ ഓഫീസിനടുത്തെ ടിവി രതീഷിന്റെ ആധാരം എഴുത്ത് ഓഫീസ് ജീവനക്കാരിയായിരുന്നു. എളേരിയിലെ സുരേശനാണ് ഭർത്താവ് .ഏക മകൻ കണ്ണൻ വിദ്യാർത്ഥിയാണ്. നിലേശ്വരം കോട്ടക്കുന്നിലെ ജാനകിയാണ് മാതാവ്. സഹോദരൻ രതീഷ് .







