കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധവുമായി ജന്തര്‍മന്തറിലേക്ക്; പ്രതിഷേധിക്കാന്‍ സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) ജന്തര്‍മന്തറില്‍ നടത്തുന്ന പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കി. വിമാനത്താവളത്തിലെത്തിയ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുമായി പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിന് പകരം നേരിട്ട് ജന്തര്‍ മന്തറിലേക്ക് പോകാന്‍ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി.

അഭിജിത് ദീപ്‌കെ യുഎസില്‍ നിന്ന് ഇന്നു രാവിലെയാണു ഡല്‍ഹിയിലെത്തിയത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും അഞ്ച് വിദ്യാര്‍ത്ഥികളാണ് ഇതിനോടകം ആത്മഹത്യ ചെയ്തതെന്നും വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം അഭിജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷയ്ക്കായി ആയിരത്തില്‍ അധികം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും വിദ്യാഭ്യാസം, തുല്യ അവസരം എന്നിവയുടെ പ്രതീകങ്ങളായി ദേശീയപതാകയും ഒരു പുസ്തകവും കൈവശം വയ്ക്കണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്നവരോട് ദീപ്‌കെ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധത്തില്‍ വന്‍ജനാവലി പങ്കെടുക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നുവെങ്കിലും ചുരുക്കം ആളുകളെ ഇതുവരെ എത്തിയിട്ടുള്ളൂ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page