മദ്യലഹരിയില്‍ ട്രെയിനില്‍ യുവാവിനെ സഹയാത്രക്കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

കൊച്ചി : മദ്യലഹരിയില്‍ ട്രെയിനില്‍ യുവാവിനെ സഹയാത്രക്കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് വാണിയംകുളത്തെ ജിഷ്ണുവിനാണ് (25) പരിക്കേറ്റത്. എറണാകുളം കരായിക്കല്‍ എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. ജോലി കഴിഞ്ഞ് സ്വദേശമായ വാണിയംകുളത്തേക്ക് തിരിച്ച് വരികയായിരുന്നു ജിഷ്ണു. ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നുവെന്ന് പറയുന്നു.

ഇറങ്ങുന്നതിനിടെ ലഗ്ഗേജ് എടുത്ത് പുറത്തിറങ്ങാനിരിക്കെ നിലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സഹയാത്രികന്റെ കാലില്‍ ചവിട്ടി. ഇതോടെ പ്രകോപിതനായ ഇയാള്‍ കൈവശമുണ്ടായിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നുവെന്ന് പറയുന്നു. ജിഷ്ണുവിന്റെ വലതു തുടയ്ക്കും, ഇടത് കാലിനും കൈക്കും പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീക്കും കുത്തേറ്റതായി പറയുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തമിഴ് നാട് സ്വദേശിയായ വീരമണിയെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി ഷൊര്‍ണൂര്‍ പൊലീസിന് കൈമാറി. ഇയാള്‍ ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നതായി സഹയാത്രികര്‍ പൊലീസിനെ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page