കൊല്ലം: മാതാവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന 14കാരന്‍ ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചു. കൊല്ലം അയത്തിലിലെ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. പാല്‍കുളങ്ങരയ്ക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു.
ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ ഭാഗത്ത് നിന്നുവന്ന മറ്റൊരു ഇരുചക്ര വാഹനത്തില്‍ തട്ടിയാണ് സ്‌കൂട്ടര്‍ ലോറിക്ക് അടിയിലേക്ക് വീണതെന്ന് പറയുന്നു. പരിക്കേറ്റ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







