ഓപ്പറേഷന്‍ തൂഫാന്‍: വീട്ടില്‍ നിന്ന് 337.74 ഗ്രാം എംഡിഎംഎ പിടികൂടി; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി പാനൂര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 337.74 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.
പാനൂര്‍, പന്ന്യന്നൂര്‍, ഉള്ളിയേരിയിലെ എംകെ ഗഫൂറി(47)നെയാണ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്നു തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും പൊലീസ് കണ്ടെടുത്തു. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിഥിന്‍ രാജിന്റെ നിര്‍ദ്ദേശപ്രകാരം പാനൂര്‍ എസ്‌ഐ വിപി മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. പൊലീസ് സംഘത്തില്‍ എസ്‌ഐ പ്രശോഭ്, എഎസ്‌ഐ ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍ ഷിനിത എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page