പുനര്‍ജ്ജനി പദ്ധതിയിലെ ക്രമക്കേട്: മുഖ്യമന്ത്രി വി ഡി സതീശന് ക്ലീന്‍ചിറ്റ്; അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം: പുനര്‍ജ്ജനി പദ്ധിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാര്‍ ചുമത്തിയ കേസ് അവസാനിപ്പിച്ചു. ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. ‘പുനര്‍ജ്ജനി ‘യുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ട വിജിലന്‍സ് അന്വേഷണത്തില്‍ വി ഡി സതീശനെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസില്‍ നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതെന്നു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.പുനര്‍ജ്ജനി …

നെല്ലിക്കുന്നില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച; സ്വര്‍ണ്ണവും ഉപകരണങ്ങളും നഷ്ടപ്പെട്ടു

കാസര്‍കോട്: നെല്ലിക്കുന്ന് ലൈറ്റ് ഹൗസിനു സമീപത്തെ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഒന്നര പവന്‍ സ്വര്‍ണ്ണവും ഉപകരണങ്ങളും കവര്‍ച്ച പോയി. നെല്ലിക്കുന്നിലെ മോഹനന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇദ്ദേഹവും കുടുംബവും ഗള്‍ഫിലാണ്.മോഹനന്റെ ഭാര്യയുടെ മാതാവ് മുല്ലയാണ് വീട് നോക്കിയിരുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. കിടപ്പു മുറിയിലെ അലമാരകള്‍ കുത്തിത്തുറന്ന നിലയിലും വസ്ത്രങ്ങള്‍ വാരി വലിച്ചിട്ട നിലയിലും കാണപ്പെട്ടു. ഒന്നര …

ബദിയഡുക്കയിലും പാറ്റകള്‍ ഇറങ്ങാന്‍ സാധ്യത: കുടിവെള്ളത്തില്‍ മലിനജലം ഇറക്കി വിടുന്ന ആള്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

ബദിയഡുക്ക: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ ക്വാര്‍ട്ടേഴ്സുകളിലെ മലിന ജലം തൊട്ടടുത്ത വീട്ടുകാര്‍ക്കു കുടിക്കാനായി.പരിശുദ്ധമായിരുന്ന കിണര്‍ വെള്ളം കുടിച്ചിരുന്നവര്‍ക്ക് വര്‍ഷങ്ങളായി വെള്ളത്തിന്റെ രുചിയില്‍ വ്യത്യാസമനുഭവപ്പെട്ടതിനെ തുടര്‍ന്ന് കളക്ടറേറ്റിലും പഞ്ചായത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിലും പരാതി കൊടുത്തു. കുടിവെള്ളത്തില്‍ മലിന ജലം കലരുന്നുണ്ടെന്ന സംശയം അറിയിക്കുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ കിണറ്റിലെ വെള്ളം ശേഖരിച്ചു പരിശോധിച്ച് ആ വെള്ളം കുടിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.‘ആ വെള്ളം കുടിക്കരുത്. വെള്ളത്തില്‍ ജൈവമാലിന്യത്തിന്റെ തോത് അപകടനിലയിലുണ്ട്. കിണര്‍ വൃത്തിയാക്കി …

പനയാല്‍ ബാങ്ക് വാച്ചുമാന്‍ വിനോദ് കുമാർ കൊലക്കേസിന് ഇന്ന് 26 വര്‍ഷം; സിബിഐ അന്വേഷിച്ചിട്ടും കൊലയാളികളെ കണ്ടെത്താനായില്ല; കണ്ണീരോര്‍മ്മയില്‍ കുടുംബം

കാസര്‍കോട്: കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ പനയാല്‍ സഹകരണ ബാങ്ക് വാച്ചുമാന്‍ അരവത്തെ വിനോദ് കുമാറി ( 27 )ന്റെ കൊലപാതകത്തിനു ഇന്നേയ്ക്ക് 26 വര്‍ഷം. ലോക്കല്‍ പൊലീസു മുതല്‍ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ വരെ അന്വേഷിച്ചിട്ടും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.2000 ജൂലായ് 30ന് കർക്കിടക വാവ് ദിവസം രാത്രിയിലാണ് ബാങ്കിൽ കവർച്ചാശ്രമവും വാച്ചുമാൻ വിനോദ് കുമാറിന്റെ കൊലപാതകവും നടന്നത്. ജൂലായ്‌ 31ന് രാവിലെ ബാങ്കിലെത്തിയ തൂപ്പു ജോലിക്കാരിയാണ് സംഭവം ആദ്യം അറിയുന്നത്.ബാങ്കിന്റെ മുന്‍ഭാഗത്തെ ജനല്‍ …

മരണ രജിസ്റ്ററില്‍ കൃത്രിമം: മരിച്ച സ്ത്രീയുടെ ഭര്‍ത്താവിന്റെ പേര് മാറ്റി; പൈവളിഗെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്:രജിസ്റ്ററില്‍ കൃത്രിമം കാണിച്ച് മരണപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിന്റെ പേര് തിരുത്തി വഞ്ചന നടത്തിയതായി പരാതി. പൈവളിഗെ പഞ്ചായത്ത് സെക്രട്ടറി, കാസര്‍കോട് എഎസ്പി അശോക് അച്യുതിന് നല്‍കിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.2011ലെ മരണ രജിസ്റ്ററില്‍ കൃത്രിമം നടത്തിയെന്നാണ് പരാതി. 2011 ആഗസ്റ്റ് 17ന് മരണപ്പെട്ട കമല എന്നയാളുടെ ഭര്‍ത്താവിന്റെ പേരായി തുക്ര എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തി ഗുരുവ എന്നു ചേര്‍ത്ത് കൃത്രിമം കാണിച്ചുവെന്നാണ് കേസ്. ആരാണ് കൃത്രിമം നടത്തിയതെന്ന് വ്യക്തമല്ല. എന്തായിരുന്നു …

ഖരഗ്പുർ ഐ ഐ ടി അസിസ്റ്റന്റ് പ്രൊഫസർ ക്വാർട്ടേഴ് സിൽ തൂങ്ങിമരിച്ച നിലയിൽ

കൊൽക്കത്ത: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്രശസ്ത കാമ്പസുകളിൽ ഒന്നായ ഐ ഐ ടി ഖരഗ്പുരിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ദീപക് റെഡ്‌ഡി (36 ) യെ കാമ്പസിലെ ക്വാർ ട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഹൈദരാബാദ് സ്വദേശിയാണ്. അസിസ്റ്റന്റ് പ്രൊഫസറെ ഇന്ന് രാവിലെ മുതൽ ക്വാർട്ടേഴ്സിന് പുറത്ത് കാണാഞ്ഞതിനെ തുടർന്ന് അധികൃതർ വിവരം പോലീസിനെ അറിയിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഖരഗ്പുർ ടൗൺ പോലീസ് സ്റ്റേഷൻ നിയന്ത്രണത്തിലുള്ള ഹജ്ലി ഔട്ട്‌ പോസ്റ്റ് പോലീസ് …

നീലേശ്വരം, കിഴക്കൻ കൊഴുവലിലെ വി.നാരായണി അന്തരിച്ചു

കാസർകോട്:നീലേശ്വരം ,കിഴക്കൻ കൊഴുവൽ വൈശാഖത്തിലെ പരേതനായ കുഞ്ഞുണ്ടന്റെ ഭാര്യ നാരായണി. വി(86) അന്തരിച്ചു. മക്കൾ :അംബിക. വി. (കൊടക്കാട്), രാജീവൻ. വി (എക്കാൽ കൊടവലം ), സുബ്രഹ്മണ്യൻ. വി (നീലേശ്വരം) മരുമക്കൾ : ബാലകൃഷ്ണൻ. വി (കൊടക്കാട് ), സുജാത. കെ. ആർ (പെരിയ),പൂർണിമ. വി (കാട്ടുകുളങ്ങര) സഹോദരങ്ങൾ : കല്യാണി. വി (മുന്നാട്)ലക്ഷ്മി. വി (മാതമംഗലം), തങ്കമണി. വി. (എക്കാൽ കൊടവലം ),ബാലകൃഷ്ണൻ. വി.( കോളംകുളം) ശ്രീദേവി. വി.( മേലാഞ്ചേരി).

ഐ എൻ എൽ ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് മാഹിൻ മേനത്തിന് സൗദി ഐ എം സി സി സ്വീകരണം നൽകി

ദമ്മാം :സൗദി സന്ദർശനാർത്ഥം ദമ്മാമിൽ എത്തിയ മുൻ ദമ്മാം ഐഎംസിസി നേതാവും നിലവിലെ ചെങ്കള പഞ്ചായത്ത്‌ ഐ എൻ എൽ പ്രസിഡന്റുമായ മാഹിൻ മേനത്തിന്ഐ എം സി സി ദമ്മാം കമ്മിറ്റി സ്വീകരണം നൽകി. ദമ്മാം ഐഎംസിസി യുടെ സ്നേഹോപഹാരം സമ്മാനിച്ചു. റാഷിദ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ഐഎംസിസി ജനറൽ സെക്രട്ടറി ഹനീഫ്‌ അറബി ഉൽഘാടനം ചെയ്തു. ഹാരിസ്‌ എസ് എ എരിയ്യപ്പാടി, ഖലീൽ ചട്ടഞ്ചാൽ,നബീൽ ഇരിക്കൂർ,ഇബു എരിയ്യപ്പാടി,ഇർഷാദ് കളനാട്, കെബീർ എസ് എ പ്രസംഗിച്ചു. മാഹിൻ …

പുല്ലൂർ സ്വദേശി ബഹ്റനിൽ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്:പുല്ലൂർ ,തട്ടുമ്മൽ സ്വദേശിയായ യുവാവ് ബഹ്റിനിൽഹൃദയാഘാതം മൂലം മരിച്ചു.മുട്ടിൽ വീട്ടിലെ രഘു (42) വാണ് മരിച്ചത്.അച്ഛൻ :പരേതനായ നാരായണൻഅമ്മ: പരേതയായ ജാനകിഭാര്യ:യശസ്വിനിമകൾ: വംശിസഹോദരങ്ങൾ: രവി ,മനോജ്, രമ.

കാസർകോട് റെയിൽവേ പാർസൽ ഓഫീസ് നിലവിലുള്ള രീതിയിൽ തുടരും : റെയിൽവേ ഡിവിഷൻ മാനേജർ

കാസർകോട്:കാസർകോട് റെയിൽവേ പാർസൽ ഓഫീസ് നിലവിലുള്ള രീതിയിൽ തുടരുമെന്ന് റെയിൽവേ ഡിവിഷൻ മാനേജർ മധുകർ റൗത്ത്, എ ഡി ആർ എം മുഹമ്മദ് ഇസ്ലാം, സീനിയർ ഡിവിഷൻ കമർസൽ മാനേജർ ബാലമുരുകൻ,മിഥുൻ , ശൈലേഷ് കുമാർ എന്നിവർപറഞ്ഞു. കാസർകോട് റെയിൽവേ സ്റ്റേഷൻ സാന്ദർശനത്തിനെത്തിയ ഇവർക്ക് പാസഞ്ചേർസ് അസോസിയേഷൻനൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു സംഘം.അസോ. പ്രസിഡന്റ് ആർ പ്രശാന്ത് കുമാർ , ടി . ഇ അൻവർ എന്നിവർ നിവേദനം നൽകി. വൈകുന്നേരങ്ങളിൽ കോഴിക്കോട് നിന്നും കണ്ണൂർ വരെ …

കട്ടിലിന് അടിയില്‍ 3.800 കിലോ കഞ്ചാവ്; മീഞ്ച സ്വദേശിക്ക് കഠിനതടവും പിഴയും

കാസര്‍കോട്: വീട്ടില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന 3.800 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ ഒരു വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേശ്വരം, മീഞ്ച, മിയാപ്പദവ് ലക്ഷം വീട് കോളനിയിലെ വിന്‍സെന്റ് ഡിസൂസ (38)യെ ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.2026 ജൂണ്‍ 15ന് വൈകുന്നേരം നാലുമണിയോടെയാണ് കഞ്ചാവുമായി വിന്‍സെന്റിനെ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് …

വയോധികയുടെ കഴുത്തില്‍ നിന്നു മൂന്ന് പവന്‍ മാല പൊട്ടിച്ചെടുത്തു; സംഭവം പട്ടാപ്പകല്‍ വീട്ടില്‍ കയറി

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി, തനിച്ച് താമസിക്കുന്ന വയോധികയുടെ കഴുത്തില്‍ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു. ധര്‍മ്മടം, തുരുത്തിനു സമീപത്തെ തിരുവോത്ത് ഹൗസില്‍ ടി ലീല (76) യുടെ മാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ടു പേര്‍ മാലപൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നേ കാല്‍ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ധര്‍മ്മടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വയോധികയുടെ വീടും പശ്ചാത്തലവും കൃത്യമായി അറിയുന്നവരായിരിക്കും സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

വ്യാജ സ്വർണ്ണം പണയം വയ്ക്കാൻ ശ്രമം; യുവാവും ഭാര്യയുടെ ബന്ധുവും അറസ്റ്റിൽ

കണ്ണൂര്‍: വ്യാജസ്വര്‍ണം പണയംവെച്ച് തട്ടിപ്പ് നടത്തുന്ന റാക്കറ്റിലെ രണ്ടുപേര്‍ അറസ്റ്റിൽ . ഉളിക്കല്‍ വട്ട്യാംതോട് എണ്ണക്കാടന്‍ പൂവത്തിങ്കല്‍ നിധിന്‍ (30), ഇയാളുടെ ഭാര്യയുടെ ബന്ധു കൂടാളി സ്വദേശി പുത്തന്‍പുരയില്‍ വിഷ്ണു (32) എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി: സിബി ടോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മട്ടന്നൂര്‍ വിമാനത്താവളo പൊലീസ് ഇൻസ്പെക്ടർ കെ.ആര്‍ ബിജു അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെ ചാലോടുള്ള മട്ടന്നൂര്‍ അര്‍ബന്‍ സഹകരണ സൊസൈറ്റിയില്‍ മൂന്ന് വളകള്‍ പണയംവെക്കാന്‍ എത്തിയതായിരുന്നു രണ്ടു പേരും. സംശയം …

വിവാഹമോചന പരാതി നല്‍കിയ വിരോധം; കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണി; ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. നോര്‍ത്ത്, തൃക്കരിപ്പൂര്‍, ഉദിനൂരിലെ കെ. ഹസീബ (27) നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് പയ്യന്നൂര്‍, ഏഴിലോട്ടെ സാബിറിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ച് എത്തിയ സാബിര്‍, പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. പരാതിക്കാരി വിവാഹ മോചന പരാതി നല്‍കിയ വിരോധമാണ് സംഭവത്തിന് കാരണമെന്ന് ചന്തേര …

കേരള സാഹിത്യോത്സവ് : തിളക്കമാർന്ന നേട്ടവുമായി അബ്ദുൽ ജലീലിനും മുഹമ്മദ് ഹനീഫിനും  തുടർച്ചയായി ഒന്നാം സ്ഥാനം

പുത്തിഗെ: എസ് എസ് എഫ് ആലപ്പുഴയിൽ സംഘടിപ്പിച്ച 33-ാമത് കേരള സാഹിത്യോത്സവില്‍ മുഹിമ്മാത്ത് കുല്ലിയ്യ വിദ്യാര്‍ത്ഥികളായ അബ്ദുല്‍ ജലീലും മുഹമ്മദ് ഹനീഫയും അഭിമാന നേട്ടം കൈവരിച്ചു . പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തിൽ സംസ്ഥാന തലത്തിൽ തുടർച്ചയായാണ് ജലീൽ ഒന്നാം സ്ഥാനം നേടുന്നത്. ജനറൽ വിഭാഗം ചുമരെഴുത്തിൽ രണ്ടാം സ്ഥാനവും നേടി. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ സാഹിത്യോത്സവുകളില്‍ പ്രതിഭ തെളിയിച്ച് ശ്രദ്ധേയനായ ജലീൽ കഴിഞ്ഞ ജില്ലാ സാഹിത്യോത്സവ് വേദി നിർമ്മാണത്തിലടക്കം തന്റെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. മുഹമ്മദ് ഹനീഫ ജൂനിയർ …

അത്യാവശ്യമായി ഒരു ദൈവത്തെ വേണം!

സണ്ണി മാളിയേക്കൽ, ഡാളസ്, ടെക്സസ് രാവിലെ ചൂടുചായയും കയ്യിലേന്തി ഉമ്മറത്തെ ചാരുസേരയിൽ വന്നിരുന്നതായിരുന്നു ഞാൻ. മനസ്സിനല്പം ശാന്തത നൽകാൻ ഫോണെടുത്ത് വാട്സ്ആപ്പ് സന്ദേശങ്ങൾ നോക്കാമെന്ന് വെച്ചപ്പോൾ ദേ കിടക്കുന്നു ഫോണിന്റെ ഡിസ്പ്ലേ തകർന്നുതരിപ്പണമായി! പോരാത്തതിന് പത്രക്കാരൻ പത്രമിട്ടോ എന്ന് വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അയൽവക്കത്തെ ദിവാകരൻ ചേട്ടൻ തന്റെ തിളങ്ങുന്ന പുതിയ ബി.എം.ഡബ്ല്യു കാർ ആർത്തിയോടെ കഴുകി തിളക്കുന്നു. ഇതൊക്കെ പോരാഞ്ഞ്, ഇന്നലെ രാത്രി മുതൽ നടുവിൽ നിന്ന് ഒരു അസഹ്യമായ വേദന വലിഞ്ഞുമുറുകുന്നുമുണ്ട്. …

ചരിത്രം കുറിച്ച് 35-ാമത് സി എസ് ഐ നോർത്ത് അമേരിക്കൻ ഫാമിലി – യൂത്ത് കോൺഫറൻസ്: ഡയാസ്പോറ ഡയോസിസിന്റെ പ്രഥമ കൗൺസിൽ സമാപിച്ചു  

പി പി ചെറിയാൻ ഡാളസ്(ടെക്സസ്): ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ചരിത്രത്തിൽ നാഴികക്കല്ല് കുറിച്ചുകൊണ്ട്, നോർത്ത് അമേരിക്കയിലെ 35-ാമത് സി എസ് ഐ ഫാമിലി & യൂത്ത് കോൺഫറൻസും സി എസ് ഐ ഡയാസ്പോറ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ പൂർണ്ണ ഭരണഘടനാധിഷ്ഠിതമായ പ്രഥമ ഡയോസിസൻ കൗൺസിലും ഗംഭീരമായി സമാപിച്ചു. ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് സഭയുടെ ആതിഥേയത്വത്തിൽ നടന്ന നാല് ദിവസം നീണ്ടുനിന്ന സംഗമത്തിൽ നോർത്ത് അമേരിക്ക, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി …

ജോർദാനിലെ യു.എസ് താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം: തടുത്ത് യു.എസ് : പശ്ചിമേഷ്യൻ സംഘർഷം മുറുകുന്നു

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : സേന ഡിപ്ലോമാറ്റിക് ചർച്ചകൾക്കായി ട്രംപ് ആക്രമണങ്ങൾ നിർത്തിവെച്ചതിന് ശേഷം ആദ്യമായി ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മിന്നലാക്രമണം നടത്തി.  ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തൊടുത്തുവിട്ട എല്ലാ മിസൈലുകളും യു.എസ് വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകാനായി പ്രസിഡന്റ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്ന സമയത്താണ് ഈ സംഭവം. …