കവി എ.സി ശ്രീഹരി അന്തരിച്ചു; വിയോഗം ഹൃദയാഘാതത്തെത്തുടര്‍ന്ന്

കാസര്‍കോട്: പ്രമുഖ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ എ.സി ശ്രീഹരി(56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഉത്തരാധുനിക മലയാള കവിതാ രംഗത്ത് ശ്രദ്ധേയനായ ശ്രീഹരി പയ്യന്നൂര്‍ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്നു.
1969 നവംബര്‍ 24ന് പയ്യന്നൂരിനു സമീപത്തെ ആലപ്പടമ്പില്‍ എ.സി ദാമോദരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായിട്ടായിരുന്നു ജനനം. കുറുവേലി വിഷ്ണു ശര്‍മ്മ എഎല്‍പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാത്തില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്നിവിടങ്ങളിലായിരുന്നു തുടര്‍വിദ്യാഭ്യാസം. പയ്യന്നൂര്‍ കോളേജില്‍ നിന്നു ഇംഗ്ലീഷില്‍ ബിരുദം നേടി. ദേവഗിരി കോളേജില്‍ നിന്നു ബിരുദാനന്തര ബിരുദവും എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നു എംഫില്ലും നേടി. 2015ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നു ‘മലയാള ജനപ്രിയ സിനിമയിലെ ആണത്ത നിര്‍മ്മാണം ‘എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. എ.സി ശ്രീഹരിയുടെ ഏതാനും കവിതകള്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമാക്കിയിട്ടുണ്ട്. എന്‍എന്‍ കക്കാട് അവാര്‍ഡ്, വി.ടി കുമാരന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ് എന്നിവയാണ് ലഭിച്ച പ്രധാന പുരസ്‌കാരങ്ങള്‍.
ഭാര്യ: സംഗീത (പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജ് അധ്യാപിക). മകന്‍: ശ്രീഹര്‍ഷന്‍. സഹോരങ്ങള്‍: എ.സി ശുഭ, എ.സി മുരളി.
പയ്യന്നൂർ കോളേ ണ്ടിൽ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്ന ശ്രീഹരിഒരാഴ്ച മുമ്പാണ് വിരമിച്ചത്. ഇനി കവിതക്കും മനുഷ്യര്‍ക്കും ഒപ്പം ജീവിക്കുമെന്നാണ് വിരമിക്കുന്നതിന് തൊട്ടുമുമ്പ് ശ്രീഹരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page