റാണിപുരത്തെ സിപ് ലൈന്‍ അപകടം: മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാമെന്ന് കമ്പനി ഉറപ്പ് നല്‍കി; മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു
കാസര്‍കോട്: റാണിപുരം വിനോദ വസഞ്ചാര കേന്ദ്രത്തിലെ സിപ് ലൈനില്‍ നിന്നു വീണ് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. ബിജെപി ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ.ബി രാമു എന്നിവർ നടത്തിയ ചര്‍ച്ചയിലാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറായത്. അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാമെന്നാണ് കമ്പനി അധികൃതര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാൽ10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും …