കാസർകോട്: വാഹന അപകടങ്ങളിൽ പെടുന്നവരെ അടിയന്തിര ശാസ്ത്രീയ പരിചരണം നൽകി ആശുപത്രിയിൽ എത്തിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് പി പി കരുണാകരൻ പറഞ്ഞു. ടാറ്റ ഷോറൂമിൽ സംഘടിപ്പിച്ച ട്രോമാ കെയർ പരിശീലനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവർത്തകർക്ക് കാഷ് അവാർഡുകളും അംഗീകാരങ്ങളും നൽകും. പോലീസിന്റെ പരിരക്ഷ ഉറപ്പാക്കും. ട്രാക്ക് സെക്രട്ടറി വി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എംവിഐ വൈകുണ്ഠൻ ടി, രാജേഷ് കുമാർ, ജയേഷ്, ശിവാനി, കെ വിജയൻ, ഷിനി ജെയ്സൻ പ്രസംഗിച്ചു. . പ്രഥമ ശുശ്രൂഷ, ലീഡർഷിപ്പ്, റോഡ് സേഫ്റ്റി എന്നീ വിഷയങ്ങളിൽ ഡോ ഷിബി പി വർഗീസ്, വി വേണുഗോപാലൻ, ടി വൈകുണ്ഠൻ ക്ലാസെടുത്തു. കെ ടി രവികുമാർ, വിനോദ് കുമാർ,അശോകൻ, പി വി ഭാർഗവൻ, മെഹമൂദ് നേതൃത്യം നൽകി. പരിശീലനം പൂർത്തിയാക്കിയവർക്ക് വിദ്യാനഗർ സബ് ഇൻസ്പെക്ടർ വിഷ്ണു വളണ്ടിയർ കാർഡുകൾ നൽകി.







