പയ്യന്നൂര്‍: ദേശീയ പാതയില്‍ കരിവെള്ളൂര്‍, ഓണക്കുന്നില്‍ ഉണ്ടായ കാറപകടത്തില്‍ ഗൃഹനാഥന് മരിച്ചു. പെരളം പൊതു വിതരണ കേന്ദ്രത്തിനു സമീപത്തെ മുണ്ടച്ചീറ്റയിലെ തെക്കാണ്ടത്തില്‍ ദാമോദരന്‍ (67)ആണ് മരിച്ചത്. ഇന്നലെ(ശനി) രാത്രി എട്ടേകാല്‍ മണിയോടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ദാമോദരനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: കെ പി രജനി(ദിനേശ് ബീഡി കരിവെള്ളൂര്‍). മക്കള്‍: കെ പി ദില്‍ന(പയ്യന്നൂര്‍ കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് അന്നൂര്‍ ബ്രാഞ്ച് ജീവനക്കാരി), കെ പി ദീപക് (ഡി വൈ എഫ് ഐ വില്ലേജ് കമ്മിറ്റി ജോ. സെക്ര.). മരുമകന്: വി കെ നിഷാദ് (സി പി എം പയ്യന്നൂര്‍ ഏരിയാകമ്മിറ്റി അംഗം, മുന്‍ നഗരസഭാ കൗണ്‍സിലര്‍). സഹോദരങ്ങള്‍: ടി. ഭാസ്ക്കരന്‍ (പുത്തിലോട്ട്), വിജയന്(പാലത്തര), യശോദ(പെരളം), രമ (പെരളം), ഗീത (തടിയന് കൊവ്വല്‍), പരേതയായ കാര്‍ത്യായനി.







