മൊഗ്രാൽ ഗവ:യൂനാനി ഡിസ്പെൻസറി: കിടപ്പ് രോഗികൾക്കുള്ള പാലിയേറ്റീവ് സേവനം മാതൃക

മൊഗ്രാൽ: കേരളത്തിലെ ഏക യൂനാനി ഡിസ്പെൻസറിയിലെ പാലിയേറ്റീവ് സേവനം മാതൃകയാവുന്നു. ഡിസ്പെൻസറിയിൽ എത്തുന്ന കിടപ്പ് രോഗികളെ ഭവനങ്ങളിൽ തന്നെ ചികിത്സ നൽകുന്ന രീതിയിൽ പരിചരണം നൽകി മാതൃകയാവുകയാണ് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ.കുമ്പള പഞ്ചായത്തിലെ വിവിധ വാർഡുകളിൽ എല്ലാ ദിവസവും നാഷണൽ ആയുഷ് മിഷൻ മുഖേന നിയമിച്ച കാരുണ്യ പാലിയേറ്റീവ് മെഡിക്കൽ ഓഫീസറും,ഫിസിയോതെറാപ്പിസ്റ്റും,നഴ്‌സും,യോഗ ട്രെയിനറുമാണ് കിടപ്പ് രോഗികൾക്ക് മികച്ച ചികിത്സയും,ഫിസിയോതെറാപ്പിയും,റെജിമെൻ തെറ്റാപ്പിയും(മസ്സാജ്,കപ്പിംഗ്) യോഗയും നൽകുന്നത്. പാലിയേറ്റീവ് സന്ദർശനത്തിനു രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സ്ഥാപനത്തിന് നല്കിയ പാലിയേറ്റീവ് കെയർ ആംബുലൻസ് ഉപയോഗപ്പെടുത്താൻ കഴിയുന്നത് വലിയ മുതൽകൂട്ടാകുന്നുമുണ്ട് . രോഗികൾക്കാ കട്ടെ സേവനങ്ങൾ വലിയ ആശ്വാസമാണ് നൽകുന്നത്.
സ്ഥാപനത്തെ 10 കിടക്കകളുള്ള ആശുപത്രിയായി ഉയർത്താൻ അധികൃതരുടെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ചു കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ദേശീയവേദി യും എം.എൽ.എ.യും ആരോഗ്യമന്ത്രിക്കു നിവേദനം നൽകിയ രുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page